ജലസംഭരണിയുടെ തൂണുകള്‍ക്ക് വിള്ളല്‍

0

ചേനാട് ഗവ. ഹൈസ്‌കൂള്‍ മൈതാനത്ത് നില്‍ക്കുന്ന ജലസംഭരണിയാണ് തൂണുകള്‍ക്ക് വിള്ളല്‍ വീണ് അപകടാവസ്ഥയിലായിരിക്കുന്നത്.ഒരു വര്‍ഷമായി സംഭരണിയില്‍ വെള്ളം നിറക്കാറില്ല.സ്‌കൂള്‍ മൈതാനത്ത് ഉപയോഗശ്യൂന്യമായി അപകടാവസ്ഥയില്‍ നില്‍ക്കുന്ന ജലസംഭരണി പൊളിച്ചുനീക്കണമെന്ന ആവശ്യം ശക്തം.

വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജീവ്ഗാന്ധി കുടിവെള്ള പദ്ധതിയുടെ ഭാഗമായാണ് ജലസംഭരണി ഇവിടെ നിര്‍മ്മിച്ചത്. തുടര്‍ന്ന് പ്രദേശത്തെ നിരവധി വീടുകളിലേക്ക് ടാങ്കില്‍ നിന്നും വെള്ളംഎത്തിക്കുകയും ചെയ്തിരുന്നു. പിന്നീട് ഒരുവര്‍ഷമായി സംഭരണിയില്‍ വെള്ളംനിറക്കാറില്ല. നിലവില്‍ ജലസംഭരണിയുടെ കോണ്‍ക്രീറ്റ് തൂണുകള്‍ കാലപ്പഴക്കത്താല്‍ ബലക്ഷയം വന്നുതുടങ്ങിയിട്ടുണ്ട്. പലയിടങ്ങളും സിമന്റ് അടര്‍ന്നുപൊയി വിളളല്‍ വീണ നിലയിലാണ്.

വിദ്യാര്‍ഥികളും, മൈതാനത്ത് കളിക്കാനെത്തുന്നവരും വിശ്രമിക്കുന്നത് ഈ സംഭരണിയുടെ ചുവട്ടിലാണ്. അപകടഭീഷണിയായി നില്‍ക്കുന്ന ടാങ്ക് എത്രയും പെട്ടന്ന് പൊളിച്ചുനീക്കിയില്ലങ്കില്‍ വന്‍അപകടത്തിന് കാരണമാകുമെന്നും ആരോപണമുണ്ട്.ഈ സാഹചര്യത്തില്‍ ഉപയോഗശ്യൂന്യമായ ടാങ്ക് പൊളിച്ചുനീക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!