റിപ്പബ്ലിക് ദിനത്തില്‍ ടൗണ്‍ ശുചീകരിച്ചു 

0

റിപ്പബ്ലിക് ദിനത്തില്‍ ടൗണിലെയും പരിസരങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്ത് കാക്കവയല്‍ എസ് കെ എസ് എസ് എഫ്  യൂണിറ്റ് വിഖായ വളണ്ടിയര്‍മാര്‍.കാക്കവയല്‍ ടൗണിലെയും പരിസരങ്ങളിലെയും വളര്‍ന്ന് പൊങ്ങിയ കാടുകള്‍ നീക്കിയും പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം തരം തിരിച്ച് ശേഖരിച്ചുമാണ് വിഖായ വളണ്ടിയര്‍മാര്‍ മാതൃക തീര്‍ത്തത്.

റിപ്പബ്ലിക്ക് ദിനത്തില്‍ നടത്താനിരുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികളടക്കം കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ മാറ്റി വച്ചാണ് വളണ്ടിയര്‍മാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങിയത് .യൂണിറ്റ് പ്രസിഡണ്ട് ഹാഷിം, സെക്രട്ടറി ഫായിസ്, നിയാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി
ബത്തേരി ഭാഗത്തേക്കുള്ള യാത്രക്കാര്‍ ആശ്രയിക്കുന്ന ഏത് സമയവും അപകടത്തിനിടയാകാവുന്ന പഴക്കം ചെന്ന ബസ് കാത്തിരിപ്പ് കേന്ദ്രം അടിയന്തിരമായി പുതുക്കി പണിയണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു .

Leave A Reply

Your email address will not be published.

error: Content is protected !!