പോലീസ് സ്റ്റേഷനു മുമ്പില്‍ കുത്തിയിരുപ്പ് സമരം
ആരോഗ്യവകുപ്പ് ജീവനക്കാരനെ പോലീസ് മര്‍ദ്ധിച്ച സംഭവത്തില്‍ വിവരങ്ങള്‍ അറിയാന്‍ എത്തിയ എംഎല്‍എ ഐ.സി ബാലകൃഷ്ണനെ മര്‍ദ്ധിച്ചുവെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാനന്തവാടി പോലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തുന്നു.എംഎല്‍എ ഐ.സി ബാലകൃഷ്ണന്റെയും മുന്‍മന്ത്രി പി.കെ ജയലക്ഷ്മിയുടെയും നേതൃത്വത്തിലാണ് സമരം.പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ലാത്തി വീശി.