ഡിപ്പോ പരിസരത്തെ കാട്ടാനശല്യം; ഹാഗിങ് ഫെന്‍സിങ്ങ് സ്ഥാപിക്കും

0

സുല്‍ത്താന്‍ ബത്തേരി കെഎസ്ആര്‍ടിസി പരിസരത്ത് കഴിഞ്ഞ ഒരുമാസമായി തുടരുന്ന കാട്ടാനശല്യത്തിന് താല്‍ക്കാലിക പരിഹാരവുമായി വനംവകുപ്പ് രംഗത്ത്.തുടര്‍ച്ചയായി കാട്ടാനഇറങ്ങുന്ന ഭാഗങ്ങളില്‍ രണ്ട് ദിവസത്തിനുള്ളില്‍ താല്‍ക്കാലികമായി ഹാഗിങ് ഫെന്‍സിങ്ങ് സ്ഥാപിക്കുമെന്നും പ്രദേശത്തെ കല്‍മതിലിന്റെ ഉയരം കൂട്ടുന്നത് സംബന്ധിച്ചുള്ള പ്രൊപ്പോസല്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കുമെന്നും വനംവകുപ്പ്. പ്രദേശത്തെ കാട്ടാനശല്യം സംബന്ധിച്ച് കഴിഞ്ഞദിവസം വയനാട് വിഷന്‍ വാര്‍ത്തചെയ്തിരുന്നു.

സുല്‍ത്താന്‍ ബത്തേരി കെഎസ്ആര്‍ടിസി പരിസരത്ത് കഴിഞ്ഞ ഒരുമാസമായി തുടരുന്ന കാട്ടാനശല്യത്തിന് താല്‍ക്കാലിക പരിഹാരവുമായി വനംവകുപ്പ് രംഗത്ത്. സുല്‍ത്താന്‍ ബത്തേരി പുല്‍പ്പള്ളി റോഡിനോട്ചേര്‍ന്നുള്ള കല്‍മതില്‍ മറികടന്നാണ് കാട്ടാനകള്‍ ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്നത്. ഇതിനുപരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് വനംവകുപ്പ് ഈ ഭാഗങ്ങളില്‍ താല്‍ക്കാലികമായി ഹാങ്ങിങ് ഫെന്‍സിംഗ് തീര്‍ക്കൊനൊരുങ്ങുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ ഈ പ്രവര്‍ത്തി പൂര്‍ത്തികരിക്കും.

ഇതുകൂടാതെ ശാശ്വത പരിഹാരം എന്നനിലയില്‍ മതിലിന്റെ ഉയരം കൂട്ടുന്നതിനായി എസ്റ്റിമേറ്റ് തയ്യാറാക്കി ഉന്നതഉദ്യോഗ്സഥര്‍ക്ക് കൈമാറുമെന്ന് വൈല്‍ഡ് ലെഫ് ഇ്ന്‍ചാര്‍ജ് എസിഎഫ് ജോസ്മാത്യു അറിയിച്ചു.ഇതിനുപുറമെ പ്രദേശത്തെ വനാതിര്‍ത്തിയില്‍ 500മീറ്റര്‍ ദൂരത്തില്‍ ആനകിടങ്ങ് അയ്യാങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നതിന് കൗണ്‍സിലര്‍ക്ക് ലെറ്റര്‍ നല്‍കിയതായും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ കാട്ടാന മതിലിന്റെ ഉയരംകുറഞ്ഞ ഭാഗത്തുകൂടെ കടന്ന് സംസ്ഥാന പാതയും മറികടന്നെത്തി കൃഷിനാശം വരുത്തിയത് സംബന്ധിച്ച് വയനാട് വിഷന്‍ ശനിയാഴ്ച വാര്‍ത്ത നല്‍കിയിരുന്നു. ഇതിനുപുറമെ ശക്തമായ പ്രതിഷേധവുമായി പ്രദേശവാസികളും രംഗത്തെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് പ്രശ്നപരിഹാര നടപടികളുമായി രംഗത്തെത്തിയിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!