പഴേരി വീട്ടിക്കുറ്റി വനാതിര്‍ത്തിയിലെ തടയണയിലാണ് ചോര്‍ച്ച. മഴക്കാലത്ത് തടയണ നിറയുമ്പോള്‍ വെള്ളം പുറത്തേക്കൊഴുകാന്‍ നിര്‍മ്മിച്ച ഭാഗം തകര്‍ന്നാണ് വെള്ളം പാഴാവുന്നത്.പഴേരി വീട്ടിക്കുറ്റി വനാതിര്‍ത്തിയില്‍ നിര്‍മ്മിച്ച മണ്ണണയില്‍ നിന്നുമാണ് വെള്ളം പാഴാവുന്നത്. മണ്ണണയില്‍ മഴക്കാലങ്ങളില്‍ വെള്ളം നിറയുമ്പോള്‍ അതികജലം പുറത്തേക്കൊഴുകാന്‍ നിര്‍മ്മിച്ച ഭാഗം തകര്‍ന്നാണ് വെള്ളം ചോരുന്നത്.
ഇതുവഴി ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് തടയണയില്‍ നിന്നും ദിനംപ്രതി പാഴാവുന്നത്. വേനല്‍ കടുക്കുന്ന ഈ സമയത്ത് ഇത്തരത്തില്‍ വെള്ളം ചോര്‍ന്നാല്‍ അത് വരുംനാളുകളില്‍ ഈ ഭാഗത്ത് വരള്‍ച്ചക്കു കാരണമാകും. ഈ തടയണയില്‍ ആന, കടുവ, മാന്‍, കാട്ടുപോത്ത് അടക്കമുള്ള നിരവധി വന്യമൃഗങ്ങളാണ് വെള്ളം കുടിക്കാന്‍ എത്തുന്നുണ്ട്.
ചോര്‍ച്ച തടഞ്ഞില്ലങ്കില്‍ തടയണ വരളാനും്ര ഇത് പദേശത്ത് വന്യമഗശല്യം വര്‍്ദ്ധിക്കാനും കാരണമാകും. തടയണയുടെ വെള്ളം പുറത്തോക്കൊഴുകുന്ന കോണ്‍ക്രീറ്റ് ഭാഗത്തിന്റെ ഇരു വശങ്ങളും തകര്‍ന്ന അവസ്ഥയിലുമാണ്. ഈ ഭാഗം അറ്റകുറ്റപ്പണികള്‍ നടത്തി തടയണയുടെ ചോര്‍ച്ചതടഞ്ഞ് വന്യമൃഗങ്ങള്‍ക്കുള്ള വെള്ളം നിലനിര്‍ത്തണമെന്നാണ് ആവശ്യം ഉയരുന്നത്.