100കിലോ കഞ്ചാവ് പിടികൂടിയ കേസ് സീസിംഗ് ജോസും സംഘവും പിടിയില്‍

0

സുല്‍ത്താന്‍ ബത്തേരി വട്ടത്തിമൂല കോളനിയിലെ വീട്ടില്‍ നിന്നും നൂറുകിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ഒളിവിലായിരുന്ന സുല്‍ത്താന്‍ ബത്തേരി ദൊട്ടപ്പന്‍കുളം സ്വദേശി പി യു ജോസ് എന്ന സീസിംഗ് ജോസ് ആണ് പിടിയിലായത്. ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മലപ്പുറം സ്വദേശി സദക്കത്തുള്ള എന്ന ഷൗക്കത്ത്, തമിഴ്നാട് സ്വദേശി കാര്‍ത്തിക് മോഹന്‍ എന്നിവരും പൊലിസ് പിടിയിലായി. ആന്ധ്രയിലെ വിശാഖപട്ടണത്തെ കക്കിനടയില്‍ നിന്നാണ് ബത്തേരി പൊലിസും ജില്ലാ നര്‍ക്കോട്ടിക് സ്‌ക്വാഡും മൂവരെയും പിടികൂടിയത്.

കഴിഞ്ഞ ആഗസ്റ്റ് മൂന്നീന് സുല്‍ത്താന്‍ ബത്തേരി വട്ടത്തിമൂല കോളനിയിലെ കെ കൃഷ്ണന്‍കുട്ടിയുടെ വീട്ടില്‍ നിന്നും നൂറ്റിരണ്ടര കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിലെ ഒളിവിലായിരുന്ന പ്രധാന പ്രതിയാണ് പിടിയിലായത്. സുല്‍ത്താന്‍ ബത്തേരി ദൊട്ടപ്പന്‍കുളം സ്വദേശി പുല്‍പ്പാറയില്‍ പി യു ജോസ് എന്ന സീസിംഗ് ജോസ്(51) ആണ് പിടിയിലായത്. ഇയാളെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച മലപ്പുറം ആയായ സ്വദേശി മുണ്ടക്കര സദക്കത്തുള്ള ഷൗക്കത്ത്(44) തമിഴ്നാട് ബുദര്‍ നഗര്‍ സ്വദേശി കാര്‍ത്തിക് മോഹന്‍ (32) എന്നിവരെയും പൊലിസ് സംഘം പിടികൂടി. രഹസ്യവിരവത്തിന്റെ അടിസ്ഥാനത്തില്‍ ബത്തേരി പൊലിസും ജില്ലാനര്‍ക്കോട്ടിക് സ്‌ക്വാഡും സംയുകത്മായി നടത്തിയ പരിശോധനിയിലാണ് മൂവരെയും ആന്ധ്രയിലെ കക്കിനടയിലെ ലോഡ്ജില്‍ നിന്നും പിടികൂടിയത്. പി യു ജോസഫും കൂട്ടാളികളും ആന്ധ്രയില്‍ യാത്രചെയ്യാന്‍ ഉപയോഗിച്ചിരുന്ന രഹസ്യ് അറകളുള്ള വാഹനവും പൊലിസ് പിടികൂടി. ഇതില്‍ പ്രധാന പ്രതിയായ പി യു ജോസഫ് പിടിച്ചുപറി അടക്കം 19 കേസുകളില്‍ ഉള്‍പ്പെട്ടിട്ടും വയനാട്ടിലേക്ക് കഞ്ചാവ് എത്തിക്കുന്നതില്‍ ഇയാളുടെ പങ്ക് നിര്‍ണായകമാണന്നും ജില്ലാപൊലിസ് മേധാവി അര്‍വിന്ദ്സുകുമാര്‍ പറഞ്ഞു. വട്ടത്തിമൂല വീ്ട്ടില്‍ നിന്നും കഞ്ചാവ് പിടികൂടി അഞ്ചുമാസത്തിനുശേഷമാണ് പ്രധാന പ്രതി പിടിയിലാകുന്നത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ജില്ലാ പൊലിസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ആന്റിനര്‍ക്കോട്ടിക് സ്‌ക്വാഡും ബത്തേരി പൊലിസും സംയുക്തമായി നടത്തിയ പരിശോധനയിലായിരുന്നു കഴിഞ്ഞവര്‍ഷം ആഗസ്ത് മൂന്നിന് കഞ്ചാവ് പിടികൂടിയത്. രണ്ടര കിലോവീതമുള്ള 48 ബാഗുകളിലാക്കിയ കഞ്ചാവ് അഞ്ച് ബാഗുകളിലും, മൂന്ന് ചാക്കുകളിലുമാക്കിയ്ായിരുന്നു വീ്ട്ടില്‍ സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ രണ്ട് പേരെ നേരത്തെ പൊലിസ് പിടികൂടിയിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!