സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തി.കാര്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ആദിവാസി യുവാവിനെ കളളകേസില്‍ കുടുക്കി പോലീസ് അറസ്റ്റ് ചെയ്തതായുളള ബന്ധുക്കളുടെ പരാതിയില്‍, മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ട് പോലീസ് സമര്‍പ്പിച്ചതായി കമ്മീഷന്‍ അംഗം കെ. ബൈജുനാഥ് പറഞ്ഞു. തുടര്‍ നടപടികള്‍ വരും സിറ്റിംഗില്‍ സ്വീകരിക്കും.കമ്മീഷന്‍ അംഗം കെ.ബൈജുനാഥിന്റെ അധ്യക്ഷതയില്‍ നടന്ന സിറ്റിംഗില്‍ 39 കേസുകള്‍ പരിഗണിച്ചു. 18 എണ്ണം തീര്‍പ്പാക്കി. പത്ത് കേസുകള്‍ വിവിധ കാരണങ്ങളാല്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു.
11 കേസുകളില്‍ പരാതിക്കാര്‍ ഹാജരായില്ല. കാര്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ആദിവാസി യുവാവിനെ കളളകേസില്‍ കുടുക്കി പോലീസ് അറസ്റ്റ് ചെയ്തതായുളള ബന്ധുക്കളുടെ പരാതിയില്‍, മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ട് പോലീസ് സമര്‍പ്പിച്ചതായി കമ്മീഷന്‍ അംഗം കെ. ബൈജുനാഥ് പറഞ്ഞു. തുടര്‍ നടപടികള്‍ വരും സിറ്റിംഗില്‍ സ്വീകരിക്കും. പ്രൈവറ്റ് സെക്രട്ടറി എന്‍.വി സുജിത്ത്, കോര്‍ട്ട് ഓഫീസര്‍ അലക്സാണ്ടര്‍ ജെയ്സണ്‍ എന്നിവരും സിറ്റിംഗില്‍ പങ്കെടുത്തു.