ഹാരിസിന്റെ സത്യസന്ധതയ്ക്ക് പഞ്ചായത്തിന്റെ ആദരം

0

കളഞ്ഞ് കിട്ടിയ സ്വര്‍ണ്ണം തിരിച്ച് നല്‍കിയ ഓട്ടോ ഡ്രൈവറെ ആദരിച്ചു. വടുവന്‍ചാല്‍ ടൗണില്‍ നിന്നും വീണു കിട്ടിയ ആറര പവന്‍ സ്വാര്‍ണ്ണാഭരണം ഉടമസ്ഥന് തിരിച്ച് നല്‍കി ഓട്ടോ ഡ്രൈവര്‍ എ ഹാരിസാണ് മാതൃകയായത്. ചടങ്ങ് മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആര്‍. യമുന ഉദ്ഘാടനം ചെയ്തു. ടി രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ടൗണിലെ ഓട്ടോ ഡ്രൈവര്‍ ശശിയുടെ ചികിത്സക്കായി സ്വരൂപിച്ച തുക ചടങ്ങില്‍ കുടുംബത്തിന് കൈമാറി.

Leave A Reply

Your email address will not be published.

error: Content is protected !!