ഖത്തറില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്ത് സ്വകാര്യ ഏജന്‍സി മുഖേന നടത്തിയ ഇന്റര്‍വ്യൂവിനിടെ സംഘര്‍ഷം. ഇന്റര്‍വ്യൂ തട്ടിപ്പാണെന്ന് ആരോപിച്ച് ഒരു വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ രംഗത്തെത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്.സമസ്ത ഹാളില്‍ ഇന്റര്‍വ്യൂ നിശ്ചയിച്ചത് കാരണം സമസ്ത കൂടി ഇടപെട്ടാണ് ഇന്റര്‍വ്യൂ സംഘടിപ്പിച്ചതെന്ന് തെറ്റിദ്ധരിച്ചാണ് പലരും എത്തിയത്.എന്നാല്‍ സമസ്തക്ക് ഇതുമായി യാതൊരു പങ്കുമില്ലെന്നും സമസ്ത ഹാള്‍ വാടകക്ക് കൊടുത്തതായിരുന്നുവെന്നും സമസ്ത വക്താവ് ഹാരിസ് ബാഖവി കമ്പളക്കാട് പറഞ്ഞു.ഉദ്യോഗാര്‍ത്ഥികളും ഇന്റര്‍വ്യൂ നടത്താന്‍ എത്തിയവരും തമ്മില്‍ കയ്യാങ്കളിയുണ്ടായി. ഒടുവില്‍ കല്‍പ്പറ്റ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.
കോഴിക്കോട് വെസ്റ്റ് നടക്കാവിലെ ലോയല്‍ ആന്‍ഡ് ഓസ്‌ക്കാര്‍ ഏജന്‍സി നല്‍കിയ പരസ്യം കണ്ടാണ് ധാരാളം ആളുകള്‍ കല്‍പ്പറ്റയില്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ എത്തിയത്. ഉദ്യോഗാര്‍ത്ഥികളും ഇന്റര്‍വ്യൂ നടത്താന്‍ എത്തിയവരും തമ്മില്‍ കയ്യാങ്കളിയുണ്ടായി. ഒടുവില്‍ കല്‍പ്പറ്റ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. സംഭവത്തെ തുടര്‍ന്ന് ഇന്റര്‍വ്യൂ നടത്താന്‍ എത്തിയവരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഉദ്യോഗാര്‍ത്ഥികള്‍ രേഖാമൂലം പരാതി നല്‍കാത്തതിനാല്‍ ഇന്ന് വൈകീട്ടു മൂന്നരയായിട്ടും പോലീസ് കേസെടുത്തില്ല. ഇന്റര്‍വ്യൂ നടത്താന്‍ എത്തിയവര്‍ കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ തന്നെയാണുള്ളത്. വിസക്ക് പണം വേണ്ടെന്ന് പരസ്യത്തില്‍ പറഞ്ഞിരുന്നുവെങ്കിലും ഇടനിലക്കാര്‍ 50,000 രൂപ ആവശ്യപ്പെട്ടുവെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആരോപണം.
പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. കല്‍പ്പറ്റയിലെ സമസ്ത ജില്ലാ കാര്യാലയത്തില്‍ നടന്ന ഇന്റര്‍വ്യൂവാണ് വിവാദത്തില്‍ കലാശിച്ചത്.കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി ആയിരത്തിലധികം പേരാണ് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ എത്തിയത്.സമസ്ത കാര്യാലയത്തില്‍ ഇന്റര്‍വ്യൂ നിശ്ചയിച്ചതു കാരണം സമസ്ത കൂടി ഇടപെട്ടാണ് ഇന്റര്‍വ്യൂ സംഘടിപ്പിച്ചതെന്ന് തെറ്റിദ്ധരിച്ചാണ് പലരും എത്തിയത്. എന്നാല്‍ ഇന്റര്‍വ്യൂവുമായി സമസ്തക്ക് യാതൊരു പങ്കുമില്ലെന്നും സമസ്ത ഹാള്‍ വാടകക്ക് കൊടുത്തതായിരുന്നുവെന്നും സമസ്ത വക്താവ് ഹാരിസ് ബാഖവി കമ്പളക്കാട് പറഞ്ഞു. ഇന്റര്‍വ്യൂ പുരോഗമിക്കുന്നതിനിടെയാണ് തെരഞ്ഞെടുക്കപ്പെട്ട പല ഉദ്യോഗാര്‍ത്ഥികളോടും സ്ഥലത്തുണ്ടായിരുന്ന ഇടനിലക്കാര്‍ വിസക്ക് 50,000 രൂപ ആവശ്യപ്പെട്ടതായി ആക്ഷേപമുയര്‍ന്നത്. ഇതേ തുടര്‍ന്ന് ആരംഭിച്ച ബഹളം വാക്കേറ്റത്തിലും ഒടുവില്‍ കയ്യാങ്കളിയിലുമെത്തി. ഒടുവില്‍ പോലീസ് എത്തി ലാത്തി ഓങ്ങിയാണ് സ്ഥിതി ശാന്തമാക്കിയത്. രേഖാമൂലം ഉദ്യോഗാര്‍ത്ഥികള്‍ പരാതി കൊടുക്കാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല.