കൃപാലയ സ്പെഷ്യല്‍ സ്‌കൂളില്‍ സഹവാസ ക്യാമ്പ്

0

പുല്‍പ്പള്ളി കൃപാലയ സ്പെഷ്യല്‍ സ്‌കൂളില്‍ സംയോജിത സഹവാസ ക്യാമ്പ് 5, 6 തീയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിവേചനത്തില്‍ നിന്നും മാനുഷിക തുല്യതയിലേക്ക് എന്ന സന്ദേശമുയര്‍ത്തിയാണ് നിറക്കൂട്ട് 2018 സംഘടിപ്പിക്കുന്നത്. മേഖലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ സഹവാസ ക്യാമ്പില്‍ പങ്കെടുക്കും. നവംബര്‍ 5 ന് രാവിലെ ക്യാന്‍വാസ് പെയിന്റിംഗ്‌ ഉദ്ഘാടനം മദര്‍ പ്രൊവിന്‍ഷ്യാള്‍ സി. എല്‍സ പൈകട നിര്‍വ്വഹിക്കും. ഫാ. ജോസ് മുണ്ടയ്ക്കല്‍ പതാക ഉയര്‍ത്തും. 10 മണിക്ക് ഉദ്ഘാടന സമ്മേളനം ഐ.സി ബാലകൃഷണന്‍ എം.എല്‍.എ. നിര്‍വ്വഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ്, ജാബിര്‍ഷാ വയനാട് എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പോള്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ സണ്ണി തോമസ്, പുഷ്പ കലാരാമചന്ദ്രന്‍, മാത്യു മത്തായി, ആതിര, സി. ആന്‍സ മരിയ തുടങ്ങിയവര്‍ പങ്കെടുക്കും. ക്യാമ്പിന്റെ ഭാഗമായി പൊതു മേള, കോര്‍ണര്‍ പ്രവര്‍ത്തനങ്ങള്‍, ഔട്ട് ഡോര്‍ ഗെയിംസ്, മാതാപിതാക്കള്‍ക്ക് ട്രെയിനിംഗ് പ്രോഗ്രാം, മാജിക്, ക്യാമ്പ്ഫയര്‍, നാടന്‍ പാട്ട്, ആകാശവിസ്മയം എന്നിവ നടക്കും. നവംബര്‍. 6 ന് രാവിലെ 7 മണിക്ക് കോര്‍ണര്‍ പ്രവര്‍ത്തനങ്ങള്‍, പാചകം, പ്രവര്‍ത്തന പരിചയം, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, 11 മണിക്ക് അതിഥിയോടൊപ്പം ജോബിത മാത്യു നടവയല്‍, 2 മണിക്ക് സമാപന സമ്മേളനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്യും. ജയശ്രീ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.ആര്‍.ജയരാജ് മുഖ്യ പ്രഭാഷണം നടത്തും. വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം പുല്‍പ്പള്ളി എസ് എച്ച് ഒ റെജിന കെ.ജോസ് നിര്‍വഹിക്കും. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ പോള്‍ അദ്ധ്യക്ഷത വഹിക്കും. റോയ് പി.വി, സിബിച്ചന്‍ കരിക്കേടത്ത്, ഷിബു, സി. കുസുമം, എന്നിവര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികളായ സി. ആന്‍സ്മരിയ, വിജയന്‍ കുടിലില്‍, മാത്യു മത്തായി, ആതിര, ഷിബു ടി.യു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!