പ്രതികള്‍ അറസ്റ്റില്‍
ബാവലിയില്‍ വാഹന പരിശോധനക്കിടെ ബൈക്കിടിച്ച് രണ്ട് എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാര്‍ക്ക് പരിക്ക്. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എ.ജെ.സന്തോഷ്, സിവില്‍ ഓഫിസര്‍ വിപിന്‍ വില്‍സണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത് ഇതില്‍ ഗുരുതര പരിക്കേറ്റ സന്തോഷിനെ വിദഗ്ദ ചികിത്സക്കായി കോഴികോട്ടേക്ക് കൊണ്ടുപോയി. മാനന്തവാടി സ്വദേശികളായ രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.അറസ്റ്റിലായ യുവാക്കളെ കോടതിയില്‍ ഹാജരാക്കും.അറസ്റ്റിലായവരില്‍ നിന്നും കഞ്ചാവ് പിടിക്കൂടിയിട്ടുണ്ട്.ഇവര്‍ സഞ്ചരിച്ച ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാനന്തവാടി കണിയാരം തോപ്പില്‍ ഋഷികേശ്(19) കരക്കാമല വിജിത്ത് നിവാസില്‍ നിഖില്‍(20) എന്നിവരെയാണ് എക്സൈസ് അധികൃതര്‍ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും കഞ്ചാവ് 200 ഗ്രാം കഞ്ചാവും പിടികൂടിയിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച പള്‍സര്‍ ബൈക്കും എക്സൈസ് പിടികൂടിയിട്ടുണ്ട്. ബാരിക്കേഡ് തകര്‍ത്ത് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റ കേസില്‍ തിരുനെല്ലി പോലീസ് എടുത്ത് അന്വേഷിച്ചുവരുന്നു.