ഇന്ത്യബുക്ക ഓഫ് റെക്കോഡ് സ്വന്തമാക്കി വയനാട്ടുകാരിക്ക്

0

സ്റ്റെന്‍സില്‍ ആര്‍ട്ടില്‍ ഇന്ത്യബൂക്ക് ഓഫ് റെക്കോട് നേടി ബത്തേരി കൈവെട്ടാമൂല സ്വദേശിയായ വിദ്യാര്‍ത്ഥി എസ് ശ്രുതി. എ ഫോര്‍ഷീറ്റില്‍ വിവിധ മേഖലകളില്‍ പ്രശസ്തരായ 60 പേരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്താണ് ശ്രുതി ഈ നേട്ടം കൈവരിച്ചത്. വായംപറമ്പില്‍ വി. പി ശശീന്ദ്രന്‍- പി ബി ഷീബ ദമ്പതികളുടെ മകളാണ് ശ്രുതി. നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയിലേക്ക് പ്രവേശനം നേടാനുള്ള പരിശീലനത്തിലാണ് ഇപ്പോള്‍ ഈ മിടുക്കി.

കൊവിഡ് കാലത്ത് സമയം ചെലവഴിക്കാനായി തുടങ്ങിയ കാലാവിരുതിലാണ് ശ്രുതിക്ക് ഇന്ത്യാബുക്ക് ഓഫ് റെക്കോര്‍ഡ് ലഭിച്ചിരിക്കുന്നത്. എ ഫോര്‍ ഷീറ്റില്‍ 60 പേരുടെ ചിത്രങ്ങളാണ് സ്റ്റെന്‍സില്‍ ആര്‍ട്ടിലൂടെ തീര്‍ത്തത്. ഇതില്‍ രാഷ്ട്രതലവന്‍മാര്‍, രാഷ്ട്രീയ – മതനേതാക്കള്‍, കലാ കായിക മേഖലയിലെ പ്രശ്സ്തര്‍, ശാസ്ത്രജ്ഞര്‍ അടക്കമുള്ളവരുടെ ചി്ത്രങ്ങളാണ് ശ്രുതി എ ഫോറില്‍ ്സ്റ്റെന്‍സില്‍ ആര്‍ട്ടിലൂടെ തീര്‍ത്തത്. രണ്ട് ദിവസമാണ് ഈ മിടുക്കി ഇത്രയും ചിത്രങ്ങള്‍ എ ഫോറില്‍ ചെയ്തുതീര്‍ക്കാന്‍ എടുത്തത്. തുടര്‍ന്ന് ഇന്ത്യാബുക്ക് ഓഫ് റെക്കോര്‍ഡിലേക്ക് അയയ്ക്കുകയായിരുന്നു. നടവയല്‍ ഗ്രാമീണ്‍ബാങ്ക് മാനേജന്‍ വി പി ശശീന്ദ്രനെയും, അമ്പലയവല്‍ കെഎസ്എഫ്ഇ അസിസ്റ്റന്റ് മാനേജര്‍ പി ബി ഷീബയുടെയും രണ്ടാമതത്തെ മകളാണ് എസ് ശ്രുതി. സഹോദരി എസ് ശില്‍പ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് വിദ്യാര്‍ഥിനിയാണ്.

 

Leave A Reply

Your email address will not be published.

error: Content is protected !!