28 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വട്ടം കൂടി അവര്‍ ഒത്തുചേര്‍ന്നപ്പോള്‍ സംഭവിച്ചത്…

0

മാനന്തവാടി: ഒരു വട്ടം കൂടി അവര്‍ ഒത്തുചേര്‍ന്നു.സ്‌കൂളിന് താങ്ങും തണലുമായി ഒരു വിദ്യാര്‍ത്ഥി കൂട്ടായ്മ. 1986-93 കാലഘട്ടത്തില്‍ തവിഞ്ഞാല്‍ സെന്റ് തോമസ് യു.പി.സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് സ്‌കൂളിന് താങ്ങും തണലുമായി ഒത്തു ചേര്‍ന്നത്. ഒരു വട്ടം കൂടി എന്ന പേരില്‍ തന്നെയാണ് ഇവര്‍ ഒത്തുചേര്‍ന്നതും.

28 വര്‍ഷം മുന്‍പ് പടിയിറങ്ങിയ ഇവര്‍ ഇപ്പോള്‍ പല മേഖലകളില്‍ പ്രവര്‍ത്തിച്ചു വരിയാണ്. എഴുപതിലധികം വിദ്യാര്‍ത്ഥികള്‍ ഒരു വട്ടം കൂടി ഒത്തുചേര്‍ന്നപ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷം. പഠിപ്പിച്ച അധ്യാപകരെയും സഹപാഠികളെയുമെല്ലാം വീണ്ടും അടുത്തറിയാനുള്ള അവസരം. അങ്ങനെ ഒരമ്മകള്‍ പങ്കുവെച്ച് ഇവര്‍ ഒരു വട്ടം കൂടി ഒത്തുചേര്‍ന്നു.

ഒത്തുചേരല്‍ വെറും ഒരു കൂട്ടായ്മ മാത്രമായിരുന്നില്ല, തങ്ങള്‍ കളിച്ചും പഠിച്ചും വളര്‍ന്ന സ്‌കൂളിന് ഇവര്‍ വര്‍ണ്ണ ചിത്രങ്ങള്‍ കൊണ്ട് മോടിയാക്കുകയും ചെയ്തു. കുട്ടികുരുന്നുകള്‍ക്ക് മനസിനുല്ലാസം തോന്നിപ്പിക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം ഇന്ത്യ,കേരള, വയനാട്, തവിഞ്ഞാല്‍ പഞ്ചായത്തിന്റെ മാതൃകയും ഒപ്പം പ്രീ പ്രൈമറി ക്ലാസില്‍ അതിമനോഹരങ്ങളായ ചിത്രങ്ങളും ഈ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ സ്‌കൂളില്‍ ഒരുക്കി നല്‍കുകയും ചെയ്തു. ഇനിയും ഇത്തരത്തില്‍ സഹായങ്ങള്‍ സ്‌കൂളിന് സമര്‍പ്പിക്കാന്‍തന്നെയാണ് ഈ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായമയുടെ തീരുമാനവും.

Leave A Reply

Your email address will not be published.

error: Content is protected !!