ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധന 3 കടകള്‍ക്ക് പൂട്ട്

0

മീനങ്ങാടിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധന.3 കടകള്‍ പൂട്ടി. രാവിലെ 7 മണിയോടെയാണ്  ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തിയത്.മതിയായ രേഖകളില്ലാതെ അശാസ്ത്രീയമായ രീതിയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന സോഡ നിര്‍മ്മാണ യൂണിറ്റ്, ഉണക്കമീന്‍ കട, ചായക്കട എന്നിങ്ങനെ 3 സ്ഥാപനങ്ങളാണ് അടച്ചിടാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയത്.ജെ എച്ച് ഐ അമാനുള്ള, ബൈജു,ഷിബു,എജി ബെസി ജോര്‍ജ്  തുടങ്ങിയവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
തുറന്ന് പ്രവര്‍ത്തിക്കാനാവശ്യമായ രേഖകളില്ലാത്ത സ്ഥാപനങ്ങളും, വില്‍പ്പന സാധനങ്ങളിലെ ഗുണനിലവാരമില്ലായ്മയും, ശുചിത്വക്കുറവും കണ്ടെത്തിയ വ്യാപാര സ്ഥാപനങ്ങള്‍ അടച്ച് പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയതായി പരിശോധനക്ക് നേതൃത്വം നല്‍കിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.എന്‍ ഗീത പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!