സ്കൂള്‍ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

0

തലപ്പുഴ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ മുന്‍ മന്ത്രി.ശ്രീമതി പി.കെ ജയലക്ഷ്മിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഓഡിറ്റോറിയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു . ടോയ്‍ലറ്റ് ബ്ലോക്കുകളുടെ നിര്‍മ്മാണ , പ്രവര്‍ത്തനോദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ തങ്കമ്മ യേശുദാസ് , വാര്‍ഡ് മെമ്പര്‍ സി . പ്രസാദ് എന്നിവര്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രഭാകരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികളായവരെ യോഗം അനുമോദിച്ചു. പി.ടി.എ പ്രസിഡണ്ട് വി.ടി ഷാജി, പ്രിന്‍സിപ്പള്‍ സി.പി സലീം ,ഹെഡ്‍മാസ്റ്റര്‍ പി.എ സ്റ്റാനി , എസ്.എംസി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ , ഷീജ എ.പി, സജനാകുമാരി, സ്കൂള്‍ ചെയര്‍മാന്‍ മുഹമ്മദ് ഷെറില്‍ എന്നിവര്‍ സംസാരിച്ചു .

Leave A Reply

Your email address will not be published.

error: Content is protected !!