നാടന്‍തോക്കുമായി നായാട്ടിനെത്തിയ മക്കിയാട് സ്വദേശിയെ പിടികൂടി.
മക്കിയാട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ വനഭാഗത്ത് നാടന്‍തോക്ക് ഉപയോഗിച്ച് നായാട്ടിനെത്തിയ ആളെ പിടികൂടി.ഇന്നലെ രാത്രിയായിരുന്നു സംഭവം.മാനന്തവാടി റെയിഞ്ചിലെ മക്കിയാട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ചുണ്ടമട്ടംകുന്ന് വനഭാഗത്ത് വച്ചാണ് മക്കിയാട് സ്വദേശിയായ മാമ്പട്ടിമുക്കത്ത് വീട്ടില്‍ ചന്തു(70) എന്നയാളെ പിടികൂടിയത്.ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പതിവ് നൈറ്റ് പെട്രോളിങ്ങിനിടെയാണ് പ്രതി പിടിയിലായത്.ഇയാളുടെ പക്കല്‍നിന്നും നാടന്‍തോക്കും ഈയകട്ടകളും വെടിമരുന്നും കത്തിയും പിടിച്ചെടുത്തു.മക്കിയാട് ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വിജിത്ത്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ശിബുശങ്കര്‍, സത്യന്‍, പ്രശാന്ത്, നിബിന്‍, അരുണ്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.