മരുമകളെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഭര്‍തൃപിതാവ് തൂങ്ങി മരിച്ചു
മദ്യലഹരിയില്‍ മരുമകളെ വെട്ടിപരിക്കേല്‍പിച്ചശേഷം ഗൃഹനാഥന്‍ തൂങ്ങി മരിച്ചു.പുല്‍പ്പള്ളി പാറക്കടവ് മംഗലത്ത് വിജയനാണ്(65) ആത്മഹത്യ ചെയ്തത്.ശനിയാഴ്ച ഉച്ചയോടെയാണ് മരുമകളെ ഇയാള്‍ വെട്ടിപരിക്കേല്‍പിച്ചത്.മകന്‍ ഗിരീഷിന്റെ ഭാര്യ സൗമ്യ(38)യ്ക്കാണ് പരിക്കേറ്റത്. ഇവരെ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവ ശേഷം വിജയനെ കാണാതായിരുന്നു.തുടര്‍ന്ന് ഇന്ന് വൈകിട്ടോടെ ഇയാളെ സ്വന്തം കൃഷിയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാനന്തവാടി വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.