ഗവണ്‍മെന്റ് ഉത്തരവ് പ്രകാരം കാട്ടുപന്നിയെ വെടിവെച്ച് കൊന്നു.
സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെ കീഴില്‍ കല്‍പ്പറ്റ റേഞ്ച് ഫോറെസ്റ്റ് ഓഫീസിന്റെ പരിധിയില്‍ പെട്ട അമ്മാറയില്‍ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ ലൈസന്‍സ് ഉള്ള ഡബിള്‍ ബാരല്‍ ഗണ്‍ ഉപയോഗിച്ച് ഗവണ്‍മെന്റ് ഉത്തരവ് പ്രകാരം ദിനേഷ് അമ്മാറ എന്ന വ്യക്തി വെടിവെച്ചു കൊന്നു.വയനാട് ജില്ലയില്‍ ആദ്യമായാണ് ഈ ഉത്തരവ് നടപ്പാക്കുന്നത്. ഫോറെസ്റ്റ് റേഞ്ച് ഓഫീസറെ വിവരം അറിയിക്കുകയും സെക്ഷന്‍ ഫോറെസ്റ്റര്‍ ചന്ദ്രനും സഹപ്രവര്‍ത്തകരും സ്ഥലത്തു വരുകയും വേണ്ട പ്രാഥമിക നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. കാട്ടുപന്നിക്ക്് 135 സെ.മി നീളവും 66 സെ.മി ഉയരവും,110 സെ.മി ചുറ്റു വണ്ണവും 85 കിലോയ്ക്ക് മുകളില്‍ തൂക്കവും ഉണ്ട്. ഏകദേശം 4 വയസില്‍ കൂടുതല്‍ പ്രായവും ഉണ്ട്.