സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറെ ഉപരോധിച്ചു.

0

കര്‍ഷക പ്രശ്‌നത്തിന് സി.പി.ഐ.യുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറെ ഉപരോധിച്ചു. എടവക സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ പൗലോസിനെയാണ് സി.പി.ഐ. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ.ബാബുവിന്റെ നേതൃത്വത്തില്‍ ഉപരോധിച്ചത്.മേലധികാരികളെത്തി നടത്തിയ ചര്‍ച്ചയില്‍ ഒരാഴ്ചക്കകം പ്രശ്‌നപരിഹാരമുണ്ടാക്കുമെന്ന ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിച്ചു.എടവക അയിലമൂല സ്വദേശികളായ കാഞ്ഞിരത്തിങ്കല്‍ ജോണി, സഹോദരന്‍ മത്തായി എന്നിവര്‍ ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനായി രണ്ട് വര്‍ഷം മുന്‍പ് എടവക വില്ലേജില്‍ അപേക്ഷ നല്‍കിയിരുന്നു. റിസര്‍വ്വേ നടത്തിയപ്പോള്‍ ഒഴിവായി പോയ ഭൂമിക്കാണ് ഇരുവരും പട്ടയം ലഭിക്കുന്നതിനായി അപേക്ഷ നല്‍കിയത്.എടവക വില്ലേജിലെ സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ രണ്ട് വര്‍ഷമായി സഹോദരങ്ങളെ നടത്തിക്കുകയും ഓഫീസില്‍ ചെല്ലുമ്പോള്‍ അധിക്ഷേപിക്കുകയും ചെയ്യുന്നതായി സഹോരങ്ങള്‍ വ്യക്തമാക്കി.ഇത്തരമൊരു സാഹചര്യത്തിലാണ് സി.പി.ഐ.യുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറെ ഉപരോധിച്ചത്. സമരത്തെ തുടര്‍ന്ന ഭൂരേഖ വിഭാഗം തഹസിദാര്‍ അഗസ്റ്റിന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ സുജിത്ത്, രാഗേഷ് തുടങ്ങിയവരെത്തി നടത്തിയ ചര്‍ച്ചയില്‍ ഒരാഴ്ചകകം പ്രശ്‌നപരിഹാരം ഉണ്ടാക്കുമെന്നും പെരുമാറ്റദൂഷ്യത്തിന്റെ പേരില്‍ നടപടി സ്വീകരിക്കുമെന്ന ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിച്ചു.സി.പി.ഐ. മണ്ഡലം സെക്രട്ടറി വി.കെ.ശശിധരന്‍, കെ.സജീവന്‍, വി. ജോതിഷ്, അയ്യപ്പന്‍ കുട്ടി തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.

 

Leave A Reply

Your email address will not be published.

error: Content is protected !!