ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
വെള്ളമുണ്ട നൂറുല്‍ ഇസ്ലാം സെക്കണ്ടറി മദ്രസ പി.ടി.എ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബാലാവകാശ നിയമവും, സൈബര്‍ നിയമവും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. അഡ്വക്കേറ്റ് സുലൈമാന്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. പരിപാടി പി മൊയ്തു ബാഖവി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സി.കെ റഷീദ് അധ്യക്ഷത വഹിച്ചു. വി.കെ അബ്ദുല്ലഹാജി, കെ മമ്മൂട്ടി തുടങ്ങിയവര്‍ സംസാരിച്ചു.