മോഷ്ടാക്കള്‍ക്ക് ബ്രേക്കിട്ട് എക്‌സ് ബ്രേക്കിംഗ്
വാഹനമോഷണം തടയാന്‍ ചുരുങ്ങിയ ചിലവില്‍ നിര്‍മ്മിക്കാവുന്ന ഉപകരണവുമായി വിദ്യാര്‍ത്ഥികള്‍. മാനന്തവാടി ഉപജില്ല ശാസ്ത്രമേളയിലാണ് ദ്വാരക സേക്രട്ട് ഹാര്‍ട്ട് സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളായ അല്‍ന ജോണ്‍സണും, മുഹമ്മദ് അമീനുമാണ് ഹയര്‍സെക്കണ്ടറി വിഭാഗം ശാസ്ത്രമേളയില്‍ വര്‍ക്കിംഗ് മോഡലില്‍ എക്‌സ് ബ്രേക്കിംഗ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. നൂതന ലോക്കിംഗ് സൗകര്യങ്ങളില്ലാത്ത ഓപ്പണ്‍ വാഹനങ്ങളായ ഓട്ടോറിക്ഷ, ജീപ്പ് എന്നിവക്കാണ് ഈ ഉപകരണം ഏറെ ഗുണകരമാകുന്നത്. ബ്രേക്കിംഗ് സംവിധാനത്തിലെ മെയിന്‍ ട്യൂബില്‍ സ്റ്റോപ്പര്‍ ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ സ്റ്റോപ്പറിന് വാഹന ഉടമ തനിക്ക് മാത്രം അറിയാവുന്ന കോഡ് നല്‍കുന്നു. ഈ കോഡ് ഉപയോഗിച്ച് മാത്രമെ ഇത് തുറക്കാന്‍ സാധിക്കുകയുള്ളു. മോഷ്ടാവ് വാഹനം സ്റ്റാര്‍ട്ട് ചെയ്ത് ആദ്യ തവണ ബ്രേക്ക് ഉപയോഗിക്കുമ്പോള്‍ ഉപകരണം പ്രവര്‍ത്തന സജ്ജമാകും രണ്ടാം തവണ ബ്രേക്ക് ഉപയോഗിക്കുമ്പോള്‍ സ്റ്റോപ്പറിന്റ് പ്രവര്‍ത്തനം കാരണം ബ്രേക്ക് നിശ്ചലമായി വാഹനം മുന്നോട്ട് നീങ്ങാതാവുന്നു. ഇതാണ് എക്‌സ് ബ്രേക്കിംഗിന്റ് പ്രവര്‍ത്തന രീതി, ആയിരത്തില്‍ താഴെ രൂപയെ ഇതിന് ചിലവ് വരുന്നുള്ളു. ഏത് വാഹനത്തിനും ഇത് ഘടിപ്പിക്കാം. പ്രളയമോ മറ്റ് പ്രകൃതിക്ഷോഭമോ ഉണ്ടായാല്‍ പോലും ഉപകരണത്തിന് യാതൊരു കേടുപാടുകളും സംഭവിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.