കലാലയങ്ങള്‍ കലാപ ഭൂമിയാക്കരുതെന്ന്മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് പി.പി.എകരീം അഭിപ്രായപ്പെട്ടു. ഗതകാലങ്ങളുടെ പുനര്‍ വായന പോരാട്ടമാണ് എന്ന പ്രമേയത്തില്‍ എം.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ സമസ്ത ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കാലിക്കറ്റ്, കണ്ണൂര്‍ സര്‍വ്വകലാശാലകള്‍ക്ക് കീഴിലെ കോളേജുകളിലേയും ഗവണ്‍മെന്റ്‌പോളി ടെക്‌നിക്കുകളിലേയും യൂണിയന്‍ ഭാരവാഹികളായി തെരെഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള സ്വീകരണവും ക്യാമ്പസ് യൂണിറ്റ് ഭാരവാഹികളുടെ സംഗമവുമായ വിജയാരവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരന്തരം ക്യാമ്പസുകളില്‍ അക്രമമുണ്ടാക്കാനാണ് ഇടതു പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ ലക്ഷ്യമെങ്കില്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് മുനീര്‍ വടകര അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അജ്മല്‍ ആറുവാള്‍ സ്വാഗതം പറഞ്ഞു.ഭരണ സ്വാധീനവും ഉദ്യോഗസ്ഥ മേധാവിത്വവും മുതലാക്കി തെരെഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ശ്രമിച്ച ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ അക്രമ രാഷ്ട്രീയത്തിനും കേരള സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ക്കുമെതിരെ ശക്തമായ പോരാട്ടം കാഴ്ച വെച്ചാണ് എം.എസ്.എഫ് പ്രതിനിധികള്‍ യൂണിയന്‍ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടത്. ജില്ലയിലെ പല ക്യാമ്പസുകളിലും അടി പതറിയ ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനം സി.പി.ഐ.എമ്മിന്റെയും ഡി. വൈ. എഫ്. ഐയുടെയും ഒത്താശയോടെ ക്യാമ്പസുകളില്‍ അക്രമം അഴിച്ച് വിടുകയാണ്. പൊതു സമൂഹവും വിദ്യാര്‍ത്ഥികളും ഇത്തരം കപട മുഖങ്ങളെ തിരിച്ചറിയണമെന്നും എം.എസ്.എഫ് വിജയാരവം അഭിപ്രായപ്പെട്ടു. യൂണിയന്‍ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കും സി.എച്ച് അനുസ്മരണാര്‍ത്ഥം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രബന്ധ, ചിത്രരചനാ മത്സരങ്ങളിലെ ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ക്കുമുള്ള ഉപഹാര സമര്‍പ്പണവും നടന്നു.മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി. മൊയ്തീന്‍ കുട്ടി, കല്‍പ്പറ്റ നിയോജക മണ്ഡലം പ്രസിഡണ്ട് റസാഖ് കല്‍പ്പറ്റ, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.എ.പി.മുസ്തഫ, കല്‍പ്പറ്റ മണ്ഡലം പ്രസിഡണ്ട് മുജീബ് കേയംതൊടി, എം.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ ലുഖ്മാനുല്‍ ഹക്കീം വി.പി.സി, പി.പി. ഷൈജല്‍, ജില്ലാ ഭാരവാഹികളായ മുനവ്വറലി സാദത്ത്, ഷംസീര്‍ ചെറ്റപ്പാലം, ജവാദ് വൈത്തിരി, ആസിഫ് അലി കുപ്പാടിത്തറ, റമീസ് പനമരം, റമീസ് ചെതലയം എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.