എടത്തന കുറിച്യ തറവാട്ടില്‍ തുലാപ്പത്ത് ആചരിച്ചു
പ്രളയദുരിതത്തിനിടയിലും ആചാരങ്ങള്‍ തെറ്റിക്കാതെ വാളാട് എടത്തന കുറിച്യ തറവാട് തുലാപ്പത്ത് ആഘോഷിച്ചു. ആചാരങ്ങള്‍ കുടുംബാംഗങ്ങളുടെ ഒത്തൊരുമയ്ക്ക് ആവശ്യമാണെന്ന വിശ്വാസമാണ് പ്രളയക്കെടുതിക്കിടയിലും തുലാപ്പത്ത് ആചരിക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്. വയനാട്ടിലെ വലിയ കുറിച്യ തറവാടായ എടത്തന തറവാടിന് കഴിഞ്ഞ കാലവര്‍ഷത്തില്‍ വലിയ നഷ്ടങ്ങളാണ് സംഭവിച്ചത്. ഒരു കാലത്ത് വനത്തിനുള്ളില്‍ നായാട്ട് നടത്തി ജീവിച്ചിരുന്നവരാണ് ഇവരുടെ പൂര്‍വ്വികര്‍. എന്നാല്‍ ഇപ്പോള്‍ നായാട്ട് നിയമ വിരുദ്ധമായതിനാല്‍ ഇവ പ്രതീകാത്മകമാണ്. ഇവരുടെ രക്ഷയ്ക്കും ജീവിതത്തിനും കാരണമാണെന്ന് കരുതുന്ന അമ്പും വില്ലും തുലാപ്പത്തിന് പൂജക്ക് വെക്കും. സമൃതിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായി കതിര് തൂക്കലും നടന്നു.