വയനാട് ജില്ലാ പോലീസ് മേധാവി ഡോ:അര്‍വിന്ദ് സുകുമാര്‍ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു ജില്ലാ നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി വി രജികുമാറിന്റെ നിര്‍ദ്ദേശാനുസരണം ലഹരി വിരുദ്ധ സേനാംഗങ്ങളും, കല്‍പ്പറ്റ എസ്.ഐ കെ.എ ഷറഫുദ്ദീനും സംഘവും കല്‍പ്പറ്റ ഗൂഢലായി കുറുക്കന്‍മൂലയിലെ വീട്ടു പരിസരത്തു നടത്തിയ പരിശോധനയില്‍ കഞ്ചാവ് ചെടി പിടികൂടിയ സംഭവത്തില്‍സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ട് ഒളിവില്‍ പോയപ്രതിയെ പിടികൂടി. ഗൂഢലായ് പറമ്പത്ത് പി.ജി പ്രശാന്ത്(37) നെയാണ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ കല്‍പ്പറ്റ ടൗണില്‍ വെച്ച് കല്‍പ്പറ്റ അഡീഷണല്‍എസ്.ഐ ടി ഖാസിമും സംഘവുമാണ് ഇയാളെ പിടികൂടിയത്.കല്‍പ്പറ്റ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കു റിമാന്റ് ചെയ്തു. വീടിന്റെ ബാത്ത്റൂമിനോടു ചേര്‍ന്നു പച്ച നെറ്റു മറച്ചു കെട്ടി പരിപാലിച്ചനിലയില്‍ 150 സെന്റീമീറ്റര്‍ ഉയരമുള്ളതായിരുന്നു കഞ്ചാവു ചെടിയായിരുന്നു പിടികൂടിയത്
Sign in
Sign in
Recover your password.
A password will be e-mailed to you.