6 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
കണ്ണൂര്‍ പാനൂര്‍ കല്ലുങ്കണ്ടി സ്വദേശി അഷ്‌ക്കറിനെയാണ് അറസ്റ്റ് ചെയ്തത് ഇയാള്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.കര്‍ണ്ണാടകത്തില്‍ നിന്ന് കേരളത്തിലെ വിവിധ ജില്ലകളിലേക്ക് കഞ്ചാവ് എത്തിക്കുന്നവരില്‍ പ്രധാനിയാണ് അഷ്‌ക്കര്‍ എന്ന് എക്സൈസ് സംഘം പറഞ്ഞു.നിരവധി തവണകളായി ഈ സ്വിഫ്റ്റ് കാറില്‍ വയനാട്ടില്‍ കഞ്ചാവ് കടത്തുന്നതായി വിവരം ലഭിച്ചിരുന്നു.കണ്ണൂര്‍ വയനാട് അതിര്‍ത്തിയായ പേര്യയില്‍ ഇന്ന് പുലര്‍ച്ചെ 3.45ഓടെ ഈ വാഹനം കടന്ന് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മൂന്നിടങ്ങളിലായ് അന്വേഷണ സംഘം ഇയാള്‍ക്കായ് വലവിരിക്കുകയായിരുന്നു.സംശയം തോന്നിയ പ്രതി പനമരം പാലത്തിന് സമീപത്ത് നിന്ന് തിരിച്ച് വരുന്നതിനിടെ കാറുകളും ബൈക്കുമായ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.വയനാട്ടിലെ റിസോര്‍ട്ടുകളില്‍ ഇയാള്‍ കഞ്ചാവ് എത്തിക്കാറുണ്ടെന്ന് എക്സൈസ് സംഘം പറഞ്ഞു.കര്‍ണ്ണാടയിലെ രഹസ്യ കേന്ദ്രങ്ങളില്‍ നിന്ന് കഞ്ചാവ് കുറഞ്ഞ അളവുകളില്‍ പല ഘട്ടങ്ങളായി കേരളത്തിലേക്ക് കടത്തുകയാണ് പതിവ്. ഇയാളും വാഹനവും മാസങ്ങളായി എക്സൈസ് സംഘത്തിന്റ നിരീക്ഷണത്തിലായിരുന്നു.മീനങ്ങാടി എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സി.ഐ അജിത് ചന്ദ്രന്‍ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.