നൂല്‍പ്പുഴ പഞ്ചായത്തിലെ വനഗ്രാമമായ പങ്കളത്താണ് മുളകള്‍കൊണ്ടും പ്ലാസ്റ്റിക് ഷീറ്റുകള്‍കൊണ്ടും കൂരകള്‍ക്കുള്ളില്‍ കുടുംബങ്ങള്‍ ദുരിതത്തില്‍ കഴിയുന്നത്.പുനരധിവാസത്തിന്റെ പേരില്‍ ഗോത്രജനതയോട് കാണിക്കുന്ന അവഗണനയുടെ നേര്‍ക്കാഴ്ചയാണ് പങ്കളമെന്ന വനഗ്രാമത്തിലെത്തിയാല്‍ കാണാന്‍ കഴിയുക. മുളകള്‍മെടഞ്ഞുണ്ടാക്കിയ ചുമരും വൈക്കോല്‍മേഞ്ഞ് മേല്‍ക്കൂരകള്‍ തീര്‍ത്തതുതുമായ ഒ്ട്ടുംസുരക്ഷിതമല്ലാത്ത കൂരകള്‍ക്കുള്ളിലാണ് വനത്തിനുലള്ളിലെ ഈ ഗ്രാമത്തില്‍ കുടുംബങ്ങള്‍ താമസിക്കുന്നത്. ആനയും കടുവയും രാപ്പകല്‍ വ്യത്യാസ്മില്ലാതെ വിഹരിക്കുന്ന കൊടുംകാടിനുള്ളിലാണ് ഇവരുടെ താമസം. ലീസ് ഭൂമിയില്‍ താമസിക്കുന്ന ഇവരെ പുനരധിവസിപ്പിക്കുമെന്ന് അറിയിച്ച് പതിറ്റാണ്ട് തന്നെ പിന്നിട്ടിട്ടും ഇതുവരെ നടപടിയൊന്നുമായിട്ടില്ല. ഈ കാരണം പറഞ്ഞ് വീടും വഴിയും വൈദ്യുതിയും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇവര്‍ക്ക് നിഷേധിക്കുകയാണ്. സംഘടിതരല്ലാത്തതിനാല്‍ ഇവരുടെ ന്യായമായ ആവശ്യങ്ങള്‍പോലും ആരും നിറവേറ്റികൊടുക്കുന്നില്ല. ഒന്നുകില്‍ വേഗത്തില്‍ പുനരധിവസി്പ്പിക്കുക, അല്ലങ്കില്‍ അതുവരെയെങ്കിലും സുരക്ഷിതമായി ജീവിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി തരുക എന്ന ന്യായമായ ആവശ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.