മുട്ടിലിലെ അനധികൃത മരം മുറിക്കല്‍ കണ്ടെത്തിയ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എംകെ സമീറിനെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്.സ്ഥലം മാറ്റത്തിന് അപേക്ഷ നല്‍കിയിരുന്നുവെന്ന് എം.കെ സമീര്‍.അതേസമയം മുട്ടില്‍ മരം മുറിക്കല്‍ കേസില്‍ പ്രത്യേക സംഘം അന്വേഷണം തുടരുകയാണെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു.വയനാട്ടില്‍ നിന്ന് കടത്തിയ ഈട്ടിതടി എറണാകുളത്തു നിന്ന് പിടികൂടിയ ഉദ്യോഗസ്ഥനാണ് സമീര്‍. വാളയാര്‍ ഫോറസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ് സ്ഥലമാറ്റം. എല്ലാ അന്വേഷണ റിപ്പോര്‍ട്ടുകളും പ്രത്യേക സംഘത്തിന് കൈമാറാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടി തീരുമാനിക്കുമെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി. നേരത്തെ, മുട്ടില്‍ മരം മുറി കേസില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത നടപടി മന്ത്രി മരവിപ്പിച്ചിരുന്നു. വനം വകുപ്പ് മേധാവിയുടെ ഉത്തരവാണ് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ മരവിപ്പിച്ചത്.
Sign in
Sign in
Recover your password.
A password will be e-mailed to you.