ചികിത്സാ സഹായകമ്മിറ്റി രൂപീകരിച്ചു

0

 

ശ്വാസകോശത്തിലും അന്നനാളത്തിലും അണുബാധയേറ്റു ഗുരുതരാവസ്ഥയില്‍ കഴിയുന്ന അജേഷിന്റെ ചികിത്സക്കായി നാട്ടുകാര്‍ ചികിത്സാ സഹായകമ്മിറ്റി രൂപീകരിച്ചു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് പാടിച്ചിറ ചക്കിയത്ത് കിഴക്കേതില്‍ അജേഷ്(40).പുല്‍പ്പള്ളിയില്‍ ബാര്‍ബര്‍ തൊഴിലാളിയായ അജേഷ് ഇപ്പോള്‍ വെന്റിലേറ്ററിലാണ്.ദിവസേന അരലക്ഷം രൂപയോളം ആശുപത്രി ചെലവിന് വേണ്ടി വരുന്നുണ്ട്.ഇതിനായി പുല്‍പ്പള്ളി സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 0260073000000 671 നമ്പറില്‍ അക്കൗണ്ട് ആരംഭിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍ ,പള്ളി വികാരി ഫാ.ജെയ്സ് പുതക്കുഴി എന്നിവര്‍ രക്ഷാധികാരികളായും, വാര്‍ഡ് അംഗം ഇ.കെ.രഘു, സി.പി.എം.ലോക്കല്‍ സെക്രട്ടറി കെ.വി.ജോബി എന്നിവര്‍ കണ്‍വീനര്‍മാരായുമാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.

വിദഗ്ധ പരിശോധനയില്‍ ഇദേഹത്തിന് ഹൃദയ സംബന്ധമായ രോഗങ്ങളും കണ്ടെത്തിയിട്ടുണ്ട് അജേഷിന്റെ ചികിത്സയ്ക്കും നിര്‍ധന കുടുംബത്തിനെ സഹായമെത്തിക്കാനും പാടിച്ചിറയില്‍ ചേര്‍ന്ന ജനകീയ സമിതി യോഗം തീരുമാനിച്ചു.ഇതിനായി പുല്‍പ്പള്ളി സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 0260073000000 671 നമ്പറില്‍ അക്കൗണ്ട് ആരംഭിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍ ,പള്ളി വികാരി ഫാ.ജെയ്സ് പുതക്കുഴി എന്നിവര്‍ രക്ഷാധികാരികളായും, വാര്‍ഡ് അംഗം ഇ.കെ.രഘു, സി.പി.എം.ലോക്കല്‍ സെക്രട്ടറി കെ.വി.ജോബി എന്നിവര്‍ കണ്‍വീനര്‍മാരായുമാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.

പുല്‍പ്പള്ളി സൗത്ത്
ഇന്ത്യന്‍ ബാങ്ക്
IFSCSIBL OOOO260.
AC :260073000000 671
ഫോണ്‍ 984639 1907

Leave A Reply

Your email address will not be published.

error: Content is protected !!