വനഗ്രാമത്തില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ സിറ്റിംഗ് നടത്തി

0

വന്യജീവി സങ്കേതത്തിലെ കുറിച്യാടാണ് കമ്മീഷന്‍ സിറ്റിംഗ് നടത്തിയത്.സംസ്ഥാനത്തെ കോളനികള്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന ഭാസുര പദ്ധതിയുടെ ഭാഗമായാണ് സിറ്റിംഗ് നടത്തിയത്.ഭക്ഷ്യ വസ്തുക്കളും പോഷകാഹാരങ്ങളും കൃത്യമായി ഗോത്ര കോളനികളില്‍ എത്തുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭക്ഷ്യ കമ്മീഷന്റെ നേതൃത്വത്തില്‍ വനഗ്രാമമായ കുറിച്യാട് ഭക്ഷ്യ കമ്മീഷന്‍ സിറ്റിങ് നടത്തിയത്. കോളനികളിലെ മുഴുവന്‍ വീടുകളിലും കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മോഹന്‍കുമാര്‍ ഐ എ എസിന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി.

ഓരോ അംഗങ്ങളോടും കൃത്യമായി റേഷന്‍ സാധനങ്ങള്‍ ലഭ്യമാകുന്നുണ്ടോയെന്ന് ചോദിച്ചറിഞ്ഞു. കൂടാതെ കോളനിക്കാരുടെ മറ്റ് ജീവിത സാഹചര്യങ്ങളും കമ്മീഷന്‍ വിലയിരുത്തി. കോളനിയില്‍ എല്ലാ കുടുംബങ്ങള്‍ക്കും കൃത്യമായി ഭക്ഷ്യ വസ്തുക്കള്‍ ലഭിക്കുന്നണ്ടന്ന് സിറ്റിങ്ങിലൂടെ ബോധ്യപ്പെട്ടന്നും അതേ സമയം കോളനിയില്‍ അംഗനവാടിയില്ലാത്തതിനാല്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പോഷകഹാരം ലഭ്യമാകുന്നില്ലന്നും സിറ്റിങ്ങില്‍ കണ്ടെത്തിയതായും ഇക്കാര്യം പരിഹരിക്കാന്‍ കമ്മീഷന്‍ സര്‍ക്കാറിലേക്ക് ശുപാര്‍ശ ചെയ്യുമെന്നും ചെയര്‍മാന്‍ കെ വി മോഹന്‍ കുമാര്‍ പറഞ്ഞു. സിറ്റിങ്ങില്‍ കമ്മീഷന്‍ അംഗങ്ങളായ വിജയലക്ഷ്മി, പി വസന്തം, കെ ദിലീപ് കുമാര്‍ , വി രമേശന്‍ , സിവില്‍ സപ്ലൈസ്, ട്രൈബല്‍ വകുപ്പ്, വനിത ശിശു വികസന വകുപ്പ്, വനം – പൊലിസ് വകുപ്പ് ഉദ്യോഗസ്ഥരും സിറ്റിങ്ങില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!