അതിവേഗ വാതില്‍ പടി സേവന പദ്ധതിക്ക് മീനങ്ങാടി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി.സംസ്ഥാന സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായാണ് വാതില്‍പടി സേവനം പദ്ധതി. പൈലറ്റ് പ്രൊജക്ടായ ജില്ലയില്‍ ആദ്യമായി മീനങ്ങാടി ഗ്രാമപഞ്ചായത്താണ് ഏറ്റെടുത്ത് നടപ്പിലാക്കിയത്. മീനങ്ങാടിക്ക് പുറമെ ജില്ലയില്‍ എടവക ഗ്രാമ പഞ്ചായത്തും പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ്.നിരാശ്രയര്‍ക്ക് ആശ്രയമാവുക എന്ന ലക്ഷ്യവുമായി കിടപ്പ് രോഗികള്‍ക്കും, പല കാരണങ്ങളാല്‍ അവശത അനുഭവിക്കുന്നവര്‍ക്കും വീടുകളിലെത്തി സര്‍ക്കാര്‍ സേവനങ്ങള്‍ യഥാസമയം ലഭ്യമാക്കുക എന്നതാണ് പദ്ധതി.
നിരാശ്രയര്‍ക്ക് ആശ്രയമാവുക എന്ന ലക്ഷ്യവുമായി കിടപ്പ് രോഗികള്‍ക്കും, പല കാരണങ്ങളാല്‍ അവശത അനുഭവിക്കുന്നവര്‍ക്കും വീടുകളിലെത്തി സര്‍ക്കാര്‍ സേവനങ്ങള്‍ യഥാസമയം ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി ജില്ലയിലെ ആദ്യത്തെ വാതില്‍പ്പടി സേവനത്തിന് മീനങ്ങാടി സജ്ജമായി. പ്രായാധിക്യത്താല്‍ വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍,പഞ്ചായത്ത് പെയ്ന്‍ & പാലിയേറ്റീവ് കെയറില്‍ ഉള്‍പ്പെട്ടവരും അല്ലാത്തവരുമായ ആളുകള്‍ക്ക് നേരിട്ട് വീട്ടിലെത്തി അപേക്ഷകള്‍ തയ്യാറാക്കി നല്‍കി ആവശ്യങ്ങള്‍ നിറവേറ്റി നല്‍കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ സാമൂഹിക നീതി വകുപ്പ്, സാമൂഹിക സന്നദ്ധസേന ഡയരക്ടറേറ്റ് ,ആരോഗ്യ വകുപ്പ് എന്നീ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ആരോഗ്യപരമായ അവശതയനുഭവിക്കുന്നവര്‍ക്ക് .ദുരിതാശ്വാസ നിധി, സാമൂഹികക്ഷേമപെന്‍ഷന്‍, മസ്റ്ററിംഗ് ,ലൈവ് സര്‍ട്ടിഫിക്കറ്റ്, ജീവന്‍ രക്ഷാ മരുന്നുകള്‍ തുടങ്ങിയ സേവനങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിഗണന നല്‍കുന്നത്.
ഭാവിയില്‍ ഇവരുടെ എല്ലാ ആവശ്യങ്ങള്‍ക്കുമായി പദ്ധതി വ്യാപിപ്പിക്കും. നിലവില്‍ പഞ്ചായത്തിലെ 19 വാര്‍ഡുകളില്‍ നിന്നായി 311 സേവന അവകാശികളുടെ ലിസ്റ്റിനാണ് ഭരണസമിതി അംഗീകാരം നല്‍കിയത്. തിങ്കളാഴ്ച നടക്കുന്ന വാര്‍ഡ്തല കമ്മറ്റി അംഗങ്ങള്‍ക്കുള്ള പരിശീലനം പൂര്‍ത്തിയാവുന്നതോടെ പഞ്ചായത്തില്‍ റെജിസ്റ്റര്‍ ചെയ്തിട്ടുള്ള 52 സന്നദ്ധ സേവന വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനമാണ് നടക്കുക. 13-ആം വാര്‍ഡ് കുട്ടിരായിന്‍ പാലം മേത്തല്ലൂര്‍ കോളനിയില്‍ നടത്തിയ മീനങ്ങാടി ഗ്രാമപഞ്ചായത്ത് വാതില്‍ പടി സേവന പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗഋ വിനയന്‍ നിര്‍വ്വഹിച്ചു. .
ബൈറ്റ്. കെ.ഇ വിനയന്‍
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ സമര്‍പ്പണമാണ് ആദ്യ പ്രവര്‍ത്തനമായി നടത്തിയത്.വാര്‍ഡുകള്‍ കേന്ദ്രീകരിച്ച്
അംഗന്‍വാടി ടീച്ചര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ അഉട ഭാരവാഹികള്‍ ,ഖഒക, ഖജഒങ, തുടങ്ങിയവരെയെല്ലാം ഉള്‍ക്കൊള്ളിച്ച് പദ്ധതി വിജയത്തിലെത്തിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്