കല്ലൂര്‍കൊമ്പനെ പന്തിയില്‍ നിന്നും നാളെ പുറത്തിറക്കും. ജനവാസ കേന്ദ്രങ്ങളില്‍ നിരന്തരമായി പ്രശ്നം സൃഷ്ടിച്ച കാട്ടുകൊമ്പനെ രണ്ട് വര്‍ഷം മുമ്പാണ് മയക്കുവെടി വെച്ച് പിടികൂടി മുത്തങ്ങയിലെ പന്തിയിലാക്കിയത്. വന്യജീവി വിഭാഗം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍. അഞ്ചന്‍കുമാറിന്റെ ഉത്തരവിനെ തുടര്‍ന്നാണ് ആനയെ പുറത്തിറക്കുന്നത്. മതിയായ സുരക്ഷ ക്രമീകരണങ്ങളോടെ മുത്തങ്ങ പന്തിയോട് ചേര്‍ന്നുള്ള വനമേഖലയില്‍ മേയാന്‍ വിടണമെന്നാണ് ഉത്തരവ്. 2016 നവംബര്‍ 22നാണ് കല്ലൂര്‍കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി കൂട്ടിലടച്ചത്.
Sign in
Sign in
Recover your password.
A password will be e-mailed to you.