മധ്യവയസ്‌കന്‍ കനാലില്‍ വീണു മരിച്ച സംഭവം ഇറിഗേഷന്‍ വകുപ്പിനെതിരെ പഞ്ചായത്ത് പ്രസിഡന്റ്

0

ആദിവാസി മധ്യവയസ്‌കന്‍ വീണ് മരണപ്പെട്ട ഇറിഗേഷന്റെ കനാല്‍ വര്‍ഷങ്ങളായി അപകടരമായ അവസ്ഥയിലാണെന്നും നാട്ടുകാര്‍ നിരവധി തവണ അധികാരികളുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും പരിഹരിച്ചില്ലെന്നും കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിപി റനീഷ്.അടിയന്തര നടപടി സ്വീകരിച്ച് നിരവധി കുടുംബങ്ങള്‍ ആശ്രയിക്കുന്ന വഴി സുരക്ഷിതമാക്കണമെന്നും മരണപ്പെട്ട ചോലിയേറ്റ കോളനിയിലെ ചടയന്റെ ഭാര്യക്കും കുടുംബത്തിനും സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കണമെന്നും കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പിപി റനീഷ് സ്ഥലം സന്ദര്‍ശിച്ച അഡ്വ.ടി സിദ്ദിഖ് എംഎല്‍എയോട് ആവശ്യപ്പെട്ടു.ഈ വിഷയത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിനോട് ആവശ്യപ്പെടുമെന്നും കുടുംബത്തിന് സഹായം അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും എംഎല്‍എ അറിയിച്ചു. സിസി തങ്കച്ചന്‍, മൂസ വൈശ്യന്‍, ഈ എഫ് ബാബു, അബ്ദുള്ള കണ്ടോത്ത്, പി.പ്രദീപ് കുമാര്‍, രാജേഷ് പോള്‍, വിവേക് രാജ് തുടങ്ങിയവര്‍ എംഎല്‍എ യോടൊപ്പം ഉണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!