കാഞ്ഞിരത്തിനാല്‍ ഭൂസമരം:ആക്ഷന്‍ കമ്മിറ്റി രാഹുല്‍ഗാന്ധിയെ കണ്ടു.

0

കാഞ്ഞിരത്തിനാല്‍ ഭൂസമര ആക്ഷന്‍ കമ്മിറ്റി രാഹുല്‍ ഗാന്ധി എംപിയെകണ്ട് കലക്ടറേറ്റിനു മുമ്പില്‍ ആറു വര്‍ഷമായി നടന്നു വരുന്ന സമരത്തിന്റെ വിഷയമവതരിപ്പിച്ചു.കുടുംബത്തിന് നീതി ലഭ്യമാകാന്‍ സര്‍ക്കാരിന്റെ അടുത്ത് പ്രശ്‌നപരിഹാരം ആവശ്യപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചു.മുഖ്യമന്ത്രിക്ക് ഈ വിഷയത്തില്‍ പരിഹാരം ആവശ്യപ്പെട്ട് എട്ടു കത്ത് നല്‍കുമെന്ന് എന്ന് അദ്ദേഹം അറിയിച്ചു.ഈ വിഷയത്തില്‍ കേരള ഹൗസിനു മുമ്പില്‍ ഭൂസമര ആക്ഷന്‍ കമ്മറ്റിയുടെ സമരത്തിന് പോലീസ് അനുമതി നിഷേധിച്ചു തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി എംപിയെ സന്ദര്‍ശിച്ചത്.ജനറല്‍ കണ്‍വീനര്‍ പിപി ഷൈജല്‍,സംയുക്ത കിസാന്‍ മോര്‍ച്ച നേതൃത്വം പിടി ജോണ്‍,ജോര്‍ജ് ജോസഫ്,ഇക്ബാല്‍ മുട്ടില്‍,ഷഹര്‍ബാനു,മടായി ലത്തീഫ്,മുസ്തഫ പയന്തോത്ത് എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!