ക്ഷേത്ര പരിസരത്തെ ചന്ദനമരം മുറിച്ച് കടത്തിയ 2 പേര്‍ പിടിയില്‍.
വരദൂര്‍ മാരിയമ്മന്‍ ക്ഷേത്രത്തിന്റെ പുറകുവശത്തെ ചന്ദനമരം മുറിച്ച് കടത്തിയ 2 പേര്‍ പിടിയില്‍.കമ്പളക്കാട് കൊഴിഞ്ഞങ്ങാട് വലിയ കോളനിയിലെ ബാലന്‍(47),മോഹനന്‍(40) എന്നിവരെയാണ് കേണിച്ചിറ പോലിസ് പിടികൂടിയത്.ഈ മാസം 20ന് പുലര്‍ച്ചയോടെയാണ് വരദൂര്‍ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ചന്ദനമരം പ്രതികള്‍ മുറിച്ച് കടത്തിയത്.കേസെടുത്ത് അന്വേഷണമാരംഭിച്ച കേണിച്ചിറ പോലിസ് സമീപത്തെ മുസ്ലീം പള്ളിയിലെ സി.സി.ക്യാമറയിലെ ദൃശ്യങ്ങളില്‍ പതിഞ്ഞ പ്രതികളെ തിരിച്ചറിയുകയും അന്വേഷണത്തിനൊടുവില്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു.നാളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും.കേണിച്ചിറ എസ്എച്ഒ സതീഷ് കുമാറിന്റെ നേതൃത്തില്‍ എസ്‌ഐ ഉമ്മര്‍,സിപിഒമാരായ എല്‍ദോ,ഷിഹാബ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.