കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍.
കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തി കര്‍ണ്ണാടക സര്‍ക്കാര്‍ ഉത്തരവിറക്കി. ഏഴ് ദിവസമായിരിക്കും നിര്‍ബന്ധിത ക്വാറന്റീന്‍.എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തും. കേരളത്തില്‍ നിന്ന് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവരാണെങ്കില്‍ പോലും നിര്‍ബന്ധിത ക്വാറന്റീനും പിന്നീട് വീണ്ടും പരിശോധനയ്ക്കും വിധേയമാകേണ്ട സാഹചര്യമാണ്. വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും ഇതിനായി പ്രത്യേക കര്‍മ്മസമിതിയെ നിയോഗിക്കുമെന്നാണ് കര്‍ണ്ണാടക സര്‍ക്കാരിന്റെ ഉത്തരവ്.