മീനങ്ങാടിയിലും കാക്കവയലിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

0

മീനങ്ങാടി, കാക്കവയല്‍ ടൗണുകളില്‍ ആവശ്യ സാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് മാത്രം പ്രവര്‍ത്തനാനുമതി. കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നടപടി. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മീനങ്ങാടി പോലിസ് ഇന്‍സ്പെക്ടര്‍ സനല്‍രാജ് പറഞ്ഞു.കോവിഡ് കേസുകള്‍ കൂടിയ മീനങ്ങാടിയില്‍ ടൗണുള്‍പ്പെടുന്ന വാര്‍ഡുകളില്‍ കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരിക്കുകയാണ് മീനങ്ങാടി പോലീസ്. വാര്‍ഡ് 10 വട്ടത്തുവയല്‍, 11 കാക്കവയല്‍, 13 മീനങ്ങാടി, വാര്‍ഡ് 14 പുറക്കാടിയും ഉള്‍പ്പെടുന്നതാണ് മീനങ്ങാടി ടൗണ്‍ പ്രദേശം. വാര്‍ഡ് 10 ഒഴികെയുള്ള ഭാഗങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണായതോടെയാണ് മീനങ്ങാടി ടൗണില്‍ പോലീസ് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയത്. അഞ്ഞൂറിനടുത്ത് കോവിഡ് രോഗികളുള്ള മീനങ്ങാടിയില്‍ 41 പേര്‍ ഡി സി സി യിലും, 8 പേര്‍ സി എഫ് എല്‍ ടി സിയിലും, സി എസ് എല്‍ ടി സി യില്‍ 4 പേരും മെഡിക്കല്‍ കോളേജ് ,ബത്തേരി താലൂക്കാശുപത്രി, എന്നിവിടങ്ങളില്‍ ഓരോരുത്തരും, സ്വകാര്യ ആശുപത്രിയില്‍ മൂന്ന് പേരും, വീടുകളില്‍ കഴിയുന്ന 412 പേരുമുള്‍പ്പടെ വരെ 470 പേരാണ് ചികില്‍സയിലുള്ളത്. വരും ദിവസങ്ങളില്‍ കോവിഡ് വ്യാപനം കുറക്കുന്നതിനായി ഉചിതമായ തീരുമാനം കൈകൊള്ളുന്നതിന് നാളെ വൈകുന്നേരം 3 ന് മീനങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗം വിളിച്ചിരിക്കുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!