സീനിയര്‍ ബോയ്‌സ് എണ്ണൂറ് മീറ്റര്‍ ഓട്ടത്തില്‍ ആല്‍ബിന്‍ മാത്യൂ

0

സീനിയര്‍ ബോയ്‌സ് എണ്ണൂറ് മീറ്റര്‍ ഓട്ടത്തില്‍ ആല്‍ബിന്‍ മാത്യൂ സ്വര്‍ണ്ണം നേടി. കാട്ടിക്കുളം ജി എച്ച് എസ് എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ആല്‍ബിന്‍.ഇത് കൂടാതെ ആയിരത്തി അഞ്ഞൂറ് മീറ്ററില്‍ ഒന്നാം സ്ഥാനം, നാന്നൂറ് മീറ്റര്‍ രണ്ടാം സ്ഥാനം ,ക്രോസ് കണ്‍ട്രി മൂന്നാം സ്ഥാനവും താരത്തിന് ലഭിച്ചിട്ടുണ്ട്. കാട്ടിക്കുളം സ്‌പോര്‍ട്‌സ് അക്കാദമിയിലെ കായികാദ്ധ്യാപകരായ ഗിരീഷ് സതീഷ് എന്നിവരുടെ കീഴിലാണ് താരം പരിശീലനം നടത്തുന്നത്. അണ്ടര്‍ 16 നാഷ്ണല്‍ മീറ്റില്‍ 2000 മീറ്ററില്‍ പങ്കെടുത്ത താരമാണ് ആല്‍ബിന്‍ കൂടാതെ കഴിഞ്ഞ വര്‍ഷം സംസ്ഥാന തലത്തില്‍ എണ്ണൂറ് മീറ്ററില്‍ അഞ്ചാം സ്ഥാനവും ലഭിച്ചിരുന്നു. ചുക്കനാനിക്കല്‍ വീട്ടില്‍ മാത്യൂ മിനി ദമ്പതികളുടെ മകനാണ് ആല്‍ബിന്‍ മാത്യൂ.

Leave A Reply

Your email address will not be published.

error: Content is protected !!