ബസ് പാര്‍ക്കിംഗ് ചെളിക്കുളത്തില്‍ നടപടിയെടുക്കാതെ അധികൃതര്‍
2015ലാണ് മുന്‍ മന്ത്രി പി കെ ജയലക്ഷ്മിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒന്നരക്കോടി രൂപ ചിലവഴിച്ച് മാനന്തവാടി കെ എസ് ആര്‍ ടി സി ബസ് ഡിപ്പോ നിര്‍മ്മിച്ചത്.72 ഓളം സര്‍വ്വീസുകളാണ് ഇവിടെ നിന്നും ഓപ്പറേറ്റ് ചെയ്യുന്നത്.ഡിപ്പോയിലെ യാര്‍ഡ് ചെറിയ മഴ പെയ്താല്‍ പോലും ചെളിക്കുളമായി മാറുന്നത് ജീവനക്കാര്‍ക്കും ഇവിടെ എത്തുന്ന പൊതു ജനങ്ങള്‍ക്കും ദുരിതം സൃഷ്ട്ടിട്ടിക്കുകയാണ്. യാര്‍ഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ നടപടികള്‍ ഉണ്ടാവണമെന്നാണ് ആവശ്യം ഉയരുന്നത്.