കല്‍പ്പറ്റ അമ്പിലേരിയില്‍ സ്വകാര്യ ഫ്‌ളാറ്റില്‍ നിന്നും കക്കുസ് മാലിന്യങ്ങളടക്കം റോഡിലേക്ക് തള്ളുന്നതായി പരാതി. പ്രതിഷേധവുമായി നാട്ടുകാര്‍.അമ്പിലേരിയില്‍ റോഡിന് സമീപത്തായി കെട്ടിയുയര്‍ത്തിയ ഫ്‌ളാറ്റില്‍ നിന്നാണ് കക്കുസ് മാലിന്യങ്ങളടക്കം റോഡിലേക്ക് ഒഴുകുന്നത്. ഇത് വഴി വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കും കാല്‍നടയാത്രകാരും മുക്ക് പൊത്തിയാണ് പോകുന്നത്. ദുര്‍ഗ്ഗന്ധം രൂക്ഷമായതോടെയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത് എത്തിയത്.