ആഭ്യന്തരമന്ത്രിയുടെ അന്വേഷണ മികവിനുള്ള ബഹുമതി വി.വി ബെന്നിക്ക്

0

 

കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അന്വേഷണ മികവിനുള്ള ബഹുമതി സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പി വി വി ബെന്നിക്ക്. മാവോയിസ്റ്റ് കേസ്, മരട് ഫ്ളാറ്റ് വിവാദം എന്നീ കേസുകളുടെ അന്വേഷണം നടത്തിയത് ഇദ്ദേഹമായിരുന്നു. നിലവില്‍ സംസ്ഥാനമൊട്ടാകെ ചര്‍ച്ചയായ മുട്ടില്‍ മരം മുറികേസും അന്വേഷിക്കുന്നതും ഇദ്ദേഹമാണ്. 2003ല്‍ കേരള പൊലിസില്‍ എസ് ഐ ആയി നിയമിതനായ ഇദ്ദേഹം 2020ലാണ് ഡിവൈഎസ് ആകുന്നത്. കുറ്റകൃത്യങ്ങളുടെ അന്വേഷണത്തില്‍ ഉയര്‍ന്ന പ്രൊഫഷണല്‍ മാനദണ്ഡങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അന്വേഷണ ഉദ്യോഗസ്ഥരുടെ മികവുകള്‍ അംഗീകരിക്കുന്നതിന്നുമായി 2018 ലാണ് കേന്ദ്രം ഈ ബഹുമതി ഏര്‍പ്പെടുത്തിയത്.

കേന്ദ്ര ആഭ്യന്തരമന്ത്രി നല്‍കുന്ന അന്വേഷണ മികവിനുള്ള 2021ലെ മെഡലാണ് സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പി വി വി ബെന്നിയെ തേടിയെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഇദ്ദേഹമടക്കം 9 പൊലിസ് ഉദ്യോഗസ്ഥര്‍ക്കാണ് ഈ ബഹുമതി ലഭിച്ചിരിക്കുന്നത്. രാജ്യത്ത് 152 പേര്‍ക്കും. കുറ്റകൃത്യങ്ങളുടെ അന്വേഷണത്തില്‍ ഉയര്‍ന്ന പ്രൊഫഷണല്‍ മാനദണ്ഡങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അന്വേഷണ ഉദ്യോഗസ്ഥരുടെ മികവുകള്‍ അംഗീകരിക്കുന്നതിന്നുമായി 2018ലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഈ ബഹുമതി ഏര്‍പ്പെടുത്തിയത്. ഈ ബഹുമതിയാണ് സംസ്ഥാനത്തെ പ്രധാന സംഭവങ്ങളായ കൊച്ചിയിലെ മരട് ഫ്ളാറ്റ് വിവാദം, റ്റി പി വധക്കേസ്, ഹാദിയ കേസ്്,പെരുവണ്ണാമൂഴി സെക്സ് റാക്കറ്റ് അടക്കം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയ ടീമിലെ പ്രധാനിയും, സംസ്ഥാനത്താകെ ചര്‍ച്ചാവിഷയമായ നിലവിലെ മുട്ടില്‍ മരം മുറികേസ്, മാവോയിസ്റ്റ് കേസ് എന്നിവ അന്വേഷിക്കുന്നതുമായ സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പി വി വി ബെന്നിയെ തേടി 2021ലെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അന്വേഷണ മികവിനുള്ള ബഹുമതി ഇത്തവണ എത്തിയിരിക്കുന്നത്. കോഴിക്കോട് കൂരാചുണ്ട് സ്വദേശി വി വി വര്‍ക്കിയുടെയും മേരിയുടെയും അഞ്ച് മക്കളില്‍ ഇളയവനായി ജനിച്ച ബെന്നി 2003ലാണ് കേരള പൊലിസില്‍ എസ് ഐയായി സര്‍വീസിലെത്തുന്നത്. തുടര്‍ന്ന് 2010ല്‍ കണ്ണൂര്‍ സിറ്റി സ്റ്റേഷന്‍ സി ഐയായി പ്രമോഷന്‍ ലഭിച്ചു. തുടര്‍ന്ന് വിവിധ സ്റ്റേഷനുകളിലും വിജിലന്‍സിലും, ക്രൈംബ്രാഞ്ചിലും ജോലി ചെയ്തു. 2020ല്‍ പാലക്കാട് കുഴിഞ്ഞാംപാറ സ്റ്റേഷനില്‍ സി ഐ ആയിരിക്കെയാണ് ഡിവൈഎസ്പിയായി സ്ഥാനക്കയറ്റം ലഭിക്കുന്നത്. പിന്നീട് കോഴിക്കോട് ക്രൈംബ്രാഞ്ച്, നിലമ്പൂര്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ഡിവൈഎസ്പി ആയിരിക്കെയാണ് സുല്‍ത്താന്‍ ബത്തേരിസ്റ്റേഷനിലേക്ക് ഡിവൈഎസ്പി ആയിഎത്തുന്നത്. കല്ലാനോട് സെന്റമേരീസ് ഹൈസ്‌കൂള്‍ അദ്യാപികയായ ബെറ്റ്സിയാണ് ഭാര്യ. അബിന്‍, അഡോണ്‍ എന്നിവര്‍ മക്കളാണ്.

Leave A Reply

Your email address will not be published.

error: Content is protected !!