വയനാട് ജില്ലയിലെ നിര്‍മ്മാണ നിരോധനം:സര്‍ക്കാര്‍ ഇടപെടണമെന്ന് യു.ഡി.എഫ് അമ്പലവയല്‍ പഞ്ചായത്ത് കമ്മിറ്റി.പഞ്ചായത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവാണ് നിര്‍മ്മാണ നിരോധനത്തിന് കാരണമായതെന്നും ഉത്തരവിലെ അവ്യക്തതകള്‍ പരിഹരിക്കണമെന്നും ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.വാര്‍ത്താ സമ്മേളനത്തില്‍ അമ്പലവയല്‍ പഞ്ചായത്ത് യു.ഡി.എഫ് നേതാക്കളായ എന്‍.സി. കൃഷ്ണകുമാര്‍, കെ.വിജയന്‍, സി. അസൈനു, മുഹമദ് കണക്കയില്‍, ബാലസുബ്രമണ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.2021 ഫെബ്രുവരിയില്‍ പഞ്ചായത്ത് പ്രിന്‍സിപ്പള്‍ സെക്രട്ടറി ഇറക്കിയ ഉത്തരവിലെ അവ്യക്തതയാണ് ജില്ലയില്‍ നിര്‍മ്മാണ നിരോധനത്തിന് കാരണമായത്. ഇടുക്കി ജില്ലയിലെ സ്വകാര്യ വ്യക്തി നല്‍കിയ ഹര്‍ജിയില്‍ ഹൈ കോടതിയില്‍ നിന്നും ഉണ്ടായ ഉത്തരവിന്റെ മറപിടിച്ച് പ്രിന്‍സിപ്പള്‍ സെക്രട്ടറി ഇറക്കിയ ഉത്തരവാണ് ജില്ലയിലെ നൂറ് കണക്കിന് ആളുകളെ പ്രതികൂലമായി ബാധിച്ചിട്ടുള്ളത്. ഉത്തരവ് പ്രകാരം പട്ടയം നല്‍കിയത് ഏത് ആവശ്യത്തിനാണെന്നും കേരള ഭൂപതിവ് നിയമപ്രകാരം എന്ത് ആവശ്യത്തിന് ഉപയോഗിക്കാനുള്ളതാണെന്നും റവന്യൂ അധികൃതര്‍ പരിശോധന നടത്തി അത് കൈവശ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തണമെന്നും അതിന്റ അടിസ്ഥാനത്തില്‍ മാത്രമെ നിര്‍മ്മാണാനുമതി നല്‍കാവു എന്ന പഞ്ചായത്ത്പ്രിന്‍സിപ്പള്‍ സെക്രട്ടറിയുടെ ഉത്തരവാണ് നിര്‍മ്മാണ നിരോധനത്തിന് കാരണമായത്. അമ്പലവയല്‍ ,നെന്മേനി, നൂല്‍പ്പുഴ പഞ്ചായത്തിലും ബത്തേരി നഗരസഭയിലുമായി നൂറ് കണക്കിന് ആളുകളെയാണ് ഇത് പ്രതികൂലമായി ബാധിച്ചതെന്നും നേതാക്കള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ അമ്പലവയല്‍ പഞ്ചായത്ത് യു.ഡി.എഫ് നേതാക്കളായ എന്‍.സി. കൃഷ്ണകുമാര്‍, കെ.വിജയന്‍, സി. അസൈനു, മുഹമദ് കണക്കയില്‍, ബാലസുബ്രമണ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.