സുല്‍ത്താന്‍ ബത്തേരി കൈവെട്ടാമൂലയിലെ പാലയംകാട് വിജയന്റെ പശുക്കള്‍ക്കാണ് പരിക്കേറ്റത്. പശുക്കളുടെ തലയ്ക്ക് പരിക്കേറ്റു.വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി.തൊഴുത്തില്‍ നിന്നും ബഹളം കേട്ട് വീട്ടുകാര്‍ ഓടിയെത്തിപ്പോഴേക്കും വന്യമൃഗം ഓടിമറഞ്ഞതായും വിജയന്റെ ഭാര്യ ജ്യോതികല പറഞ്ഞു. പശുക്കളെ ആക്രമിച്ചത് എന്ത്മൃഗമാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് രണ്ട് കറവ പശുക്കളെ അജ്ഞാത വന്യജീവി ആക്രമിച്ച് പരുക്കേല്‍പ്പിച്ചത്. ഒരു പശുവിന്റെ കൊമ്പ് ഊരിപ്പോവുകയും മറ്റൊരുണത്തിന്റെ മൂക്കിനും പരുക്കേറ്റു. തൊഴുത്തില്‍ നിന്നും ബഹളം കേട്ട് വീട്ടുകാര്‍ ഓടിയെത്തിപ്പോഴേക്കും വന്യമൃഗം ഇരുളിലേക്ക് ഓടിമറഞ്ഞതായും വിജയന്റെ ഭാര്യ ജ്യോതികല പറഞ്ഞു. പശുക്കളെ ആക്രമിച്ചത് എന്ത്മൃഗമാണന്ന് ഇതുവരെ വ്യക്തമായി്ട്ടില്ല. സംഭവത്തെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും കാല്‍പ്പാടുകള്‍ കണ്ടെത്താനായിട്ടില്ല. ജനപ്രതിനിധികളും മില്‍ക്ക് സൊസൈറ്റി അധിതരും, വെറ്ററിനറി ഡോക്ടറും സ്ഥലത്തെത്തിയിരുന്നു. ഈ കുടും്ബം പശുക്കളെ പോറ്റിയാണ് ഉപജീവനം നടത്തുന്നത്. തൊഴുത്തില്‍ കെട്ടിയ പശുക്കള്‍ക്ക് നേരെ വന്യജീവി ആക്രമണം ഉണ്ടായതോടെ കുടുംബവും പ്രദേശത്തെ ക്ഷീരകര്‍ഷകരും ആശങ്കയിലായിരിക്കുകയാണ്.