സ്ഥാനാരോഹണവും വാര്‍ഷിക ജനറല്‍ബോഡിയോഗവും നടത്തി

0

സുല്‍ത്താന്‍ ബത്തേരി ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ 2021-22 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും വാര്‍ഷിക ജനറല്‍ബോഡിയോഗവും നടത്തി. ടൗണ്‍ ലയണ്‍സ്ഹാളില്‍ ഡിസ്ട്രിക് ഗവര്‍ണര്‍ എം എം യോഹന്നാന്‍ മറ്റത്തില്‍ സ്ഥാനാരോഹണം നടത്തി. ക്ലബ്ബ് പ്രസിഡണ്ട് മനോജ് ചുംസ് അധ്യക്ഷനായി. പ്രോഗ്രാം ഡയറക്ടര്‍ ബിജു സൂര്യ, സാജന്‍, ജയിസണ്‍ ജോസഫ്, ഷനോജ്, ബിബിന്‍ ചാക്കോ, ഗിരീഷ്, അഡ്വ. പി എന്‍ സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കൊവിഡ് പ്രതിസന്ധി ഒഴിയുന്നമുറയ്ക്ക് വിവിധ ബിസിനസ് പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ച് ജനങ്ങള്‍ക്കായി കാര്‍ണിവല്‍, എക്സിബിഷന്‍, ഫ്ളവര്‍ഷോ എന്നിവ നടത്തുമെന്നും പുതിയ ഭാരവാഹികള്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!