നിയമ  ഗോത്രം പരിശീലനം രണ്ടാം ബാച്ചും മികച്ച നിലയിലേക്ക്

0

ജില്ലയിലെ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ നിയമ വിദ്യാഭ്യാസ മേഖലയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിട്ടിയുടെ നിയമ  ഗോത്രം പരിശീലന പരിപാടിയുടെ രണ്ടാം ബാച്ചും മികച്ച നിലയിലേക്ക്. പരിശീലനത്തില്‍ പങ്കെടുത്ത 27 പേരില്‍ ഒമ്പത് പേര്‍ CLAT പ്രവേശന പരിക്ഷയില്‍ അഡ്മിഷന്‍ കൗണ്‍സിലിങ്ങിനായി യോഗ്യത  നേടുകയും പാമ്പ്ര സ്വദേശിയായ മൃദല എം പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ഇരുന്നൂറ്റി അമ്പത്തിയെട്ടാം റാങ്ക്‌നേടി കോളേജ് പ്രവേശനം നേടിയതായും ജില്ലാ ജഡ്ജിയും ഡി.എല്‍.എസ്.എ ചെയര്‍മാനുമായ എ.ഹാരീസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ജില്ലയില്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും നിയമ വിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ത്ഥികളുടെ അഭാവമാണ് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയെ ഇത്തരമൊരു പ്രൊജക്ടും പരിശീലന പരിപാടിയിലെക്കും ചിന്തിപ്പിച്ചത്. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ സഹകരണത്തോടെയാണ് നിയമഗോത്രം പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചതും. ഇത്തരത്തില്‍ ഇത്ത രണ്ടാം വര്‍ഷമാണ് പരിശീലന പരിപാടി നടത്തുന്നത്. ഇത്തവണ പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയ പാമ്പ്ര ചുണ്ടക്കൊല്ലി വാറച്ചംകുന്ന് കോളനിയിലെ എം. മൃദുല പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ദേശീയ തലത്തില്‍ ഇരുന്നൂറ്റി അമ്പത്തിയെട്ടും റാങ്ക് നേടി കൊച്ചി കോളേജില്‍ പ്രവേശനം ലഭിച്ചതായും ഡി.എല്‍.എസ്.എ. ചെയര്‍മാനും ജില്ലാ ജഡ്ജിയുമായ എ. ഹാരീസ് പറഞ്ഞു. കുട്ടികളുടെ പരിശീലനത്തിനും പ്രവേശനത്തിനും സാമ്പത്തിക മുള്‍പ്പെടെ പട്ടിക വര്‍ഗ്ഗ വികസന വകുപ്പാണ് നിര്‍വഹിച്ചതെന്നും ജഡ്ജി വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പോക്‌സോ അതിവേഗ കോടതി ജഡ്ജ് എം.വി.രാജകുമാര്‍, സബ്ബ് ജഡ്ജ് കെ.രാജേഷ്, ഐ.റ്റി.ഡി.പി. പ്രൊജക്ട് ഓഫീസര്‍ കെ.സി. ചെറിയാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!