കൃഷിയിടത്തില്‍വെച്ച് പുലിയുടെ ആക്രമണത്തില്‍ പരുക്കേറ്റ നൂല്‍പ്പുഴ രാംപള്ളി കോളനിയിലെ രവിക്ക് ചികിത്സാചെലവ് അടക്കം വനംവകുപ്പ് നിഷേധിക്കുകയാണെന്ന് പരാതി.ഇക്കഴിഞ്ഞ ജൂലൈ 21നാണ് 46കാരനായ രവിക്ക് കൃഷിയിടത്തില്‍വെച്ച് പുലിയുടെ ആക്രമണത്തില്‍ പരുക്കേറ്റത്.കഴുത്തിനും പുറത്തും സാരമായ മുറിവേറ്റ രവിക്ക് ചികിത്സാര്‍ത്ഥം ദിവസങ്ങളോളം ആശുപത്രിയില്‍ കഴിയേണ്ടിവന്നു. എന്നാല്‍ വനംവകുപ്പിന്റെ കേസില്‍ ഉള്‍പ്പെട്ടുവെന്ന കാരണം പറഞ്ഞാണ് ചികിത്സാചെലവ് അടക്കം വനംവകുപ്പ് നിഷേധിക്കുന്നത്.ഇക്കഴിഞ്ഞ ജൂലൈ 21നാണ് രവിക്ക് പുലിയുടെ ആക്രമണത്തില്‍ കൃഷിയിടത്തില്‍വച്ച് പരുക്കേല്‍ക്കുന്നത്. വൈകിട്ട് ആറുമണിയോടെ മക്കളും സഹോദരങ്ങള്‍ക്കുമൊപ്പം കൃഷി വനൃമൃഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിന്നായാണ് രവി കൃഷിയിടത്തില്‍ എത്തിയത്. ഈ സമയം വനാതിര്‍ത്തിയോട് ചേര്‍ന്നകാവല്‍ മാടത്തിന് സമീപത്തെ തോട്ടത്തില്‍ നിന്നും ചാടിവന്ന പുലി തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് രവി പറഞ്ഞു. ആക്രമണത്തില്‍ രവിയുടെ കഴുത്തിനും പുറത്തും സാരമായ പരുക്കുകള്‍ പറ്റി. തലനാരിഴയ്ക്കാണ് ജീവന്‍ തിരിച്ചുകിട്ടിയതെന്നാണ് രവിയും മക്കളും പറയുന്നത്. തുടര്‍ന്ന് ബത്തേരി താലൂക്ക് ആശുപത്രിയിലും, മാനന്തവാടി മെഡിക്കല്‍ കോളേജിലുമായി ആറ് ദിവസം ചികിത്സയില്‍ കഴിഞ്ഞതിനുശേഷം കഴിഞ്ഞദിവസമാണ് രവി വീട്ടില്‍ മടങ്ങിയെത്തിയത്.പുലിയുടെ ആക്രമണത്തില്‍ പരുക്കേറ്റ കാര്യം വനംവകുപ്പിനെ അറിയിക്കുകയും സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും വനംവകുപ്പിന്റെ കേസില്‍പെട്ടുവെന്ന കാരണത്താല്‍ ചികിത്സ സഹായംപോലും ലഭിക്കുന്നില്ലന്നാണ് രവി പറയുന്നത്. തന്റെ അവസ്ഥ മറ്റൊരാള്‍ക്ക് ഉണ്ടാവാതിരിക്കാന്‍ പൊതുസമൂഹം ഇത് ചര്‍ച്ചചെയ്യണമെന്നും തനിക്കുണ്ടായ അനുഭവം മുഖ്യമന്ത്രി, വനംവകുപ്പ് മന്ത്രി അടക്കമുള്ളവരെ അറിയി്ക്കുമെന്നുമാണ് രവി പറയുന്നത്.