ശൂലം പതിച്ച വാഹനത്തില്‍ പോലീസ് സ്റ്റിക്കര്‍ പതിച്ച് യാത്ര ദമ്പതികള്‍ക്കെതിരെ കേസ്
ശൂലം പതിച്ച വാഹനത്തില്‍ പോലീസ് സ്റ്റിക്കര്‍ പതിച്ച് യാത്ര ചെയ്ത ദമ്പതികള്‍ക്കെതിരെ പോലീസ് കേസേടുത്തു.തിരുനെല്‍വേലി, സങ്കന്‍ കോവില്‍, പനവഡലിചത്രം, അമ്മന്‍കോവില്‍ സ്ട്രീറ്റില്‍ മഹേന്ത്രന്‍ (25) ഭാര്യ തിരുനെല്‍വേലി ,ചിന്ന കോവിലന്‍ കുളം, ശരണ്യ (23) എന്നിവര്‍ക്കെതിരെയാണ് മാനന്തവാടി പോലീസ് ആള്‍മാറാട്ടം നടത്തി പോലീസ് വാഹനമെന്ന് തെറ്റിദ്ധരിപ്പിച്ച് ദുരുപയോഗം ചെയ്തു, എപ്പിഡമിക് ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. തലശ്ശേരിയില്‍ നിന്നും കോയമ്പത്തൂരിലേക്കുള്ള യാത്ര മധ്യേ ഇവര്‍ ഇന്നലെ രാത്രി മാനന്തവാടി എരുമത്തെരുവിലെ സ്വകാര്യ ലോഡ്ജില്‍ തങ്ങുകയായിരുന്നു.സംശയം തോന്നിയ നാട്ടുകാര്‍ എസ് എച്ച് ഒ എം എം അബ്ദുള്‍ കരീമിനെ വിവരമറിയിക്കുകയായി. പ്രിന്‍സിപ്പള്‍എസ് ഐ ബിജു ആന്റണി, എസ് ഐ നൗഷാദ്, എ എസ് ഐ മെര്‍വിന്‍ ഡിക്രൂസ്, വനിത സി പി ഒ ശാലിനി എന്നിവര്‍ ചേര്‍ന്ന് ദമ്പതികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.