വയനാട് മെഡിക്കല്‍ കോളേജില്‍ 26 ജീവനക്കാര്‍ക്ക് കൊവിഡ് പൊസിറ്റീവ്

0

മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജില്‍ 26  ജീവനക്കാര്‍ക്ക് കൊവിഡ് പൊസിറ്റീവ് സ്ഥിരീകരിച്ചു.വയനാട് മെഡിക്കല്‍ കോളേജിലെ  ഡോക്ടര്‍മാര്‍,  സ്റ്റാഫ് നേഴ്‌സ് , മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്കാണ്  പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ജീവനക്കാര്‍ക്കിടയിലുള്ള രോഗ വ്യാപനം ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കിയിരിക്കുകയാണ്.കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷം ആദ്യമായാണ് ആശുപത്രിയില്‍ ഇത്രയധികം ജീവനക്കാര്‍ക്ക് ഒന്നിച്ച് കൊവിഡ് പൊസിറ്റീവായത്.

ആശുപത്രി ജീല്ലാ കൊവിഡ് സെന്ററായിരുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഉള്‍പ്പെടെ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുവെങ്കിലും 26 പേര്‍ക്ക്  പൊസിറ്റീവായതാണ് ആരോഗ്യ വകുപ്പിന് തലവേദന സൃഷ്ടിച്ചിരിക്കുന്നത്.ഏറെ ജാഗ്രത പുലര്‍ത്തേണ്ട ആരോഗ്യ വകുപ്പിന് തന്നെ ഇത്തൊരുമൊരു സാഹചര്യം സംജാതമായത് വേണ്ടത്ര സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കാത്തതിനാലാണെന്ന ആരോപണവും ഉയരുന്നുണ്ട്. അതെ സമയം കൊവിഡ് രോഗികള്‍, അല്ലാതെ ചികിത്സക്കായി എത്തുന്നവര്‍ ,അടിയന്തിര ചികിത്സക്കായി എത്തുന്നവര്‍ എന്നിവരുമായുള്ള നിരന്തര ഇടപ്പെടലുകളാണ് രോഗ വ്യാപനത്തിന് ഇടയാക്കിയതെന്നും പറയപ്പെടുന്നു. ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ച തോടെ ഇവരുമായി സമ്പര്‍ക്കമുള്ള നിരവധി പേരാണ് നീരീക്ഷണത്തില്‍ പോയിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!