റിലീഫ് ഉപകരണങ്ങളുടെ കൈമാറ്റ ചടങ്ങ് സംഘടിപ്പിച്ചു

0

ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി വയനാട് കൊവിഡ്  റിലീഫ് ഉപകരണങ്ങളുടെ കൈമാറ്റ ചടങ്ങ് വയനാട് മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ചു.ഒ ആര്‍ കേളു എം എല്‍ എ 2 വെന്റിലേറ്ററുകളുടെ വിതരണോദ്ഘാടനവും, മാനന്തവാടി തഹസില്‍ദാര്‍ ജോസ് പോള്‍ ചിറ്റിലപ്പള്ളി ഓക്‌സിജന്‍ കോണ്‍സന്‍ഡ്രേറ്റര്‍ വിതരണ ഉദ്ഘാടനവും നിര്‍വ്വഹിച്ചു.റെഡ് ക്രോസ് ജില്ല അഡ്മിനിസ്‌ട്രേറ്റര്‍ എസ് ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍ ഡോ: കെ.കെ മുബാറക്, സൂപ്രണ്ട് ഡോ: ദിനേശ് കുമാര്‍,കെ.ജെ തങ്കച്ചന്‍, ബേബി കാരക്കുനി, ഡോ: സി സക്കീര്‍, ഡോ: ശ്രീജ എന്നിവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!