മാര്‍ച്ച് നടത്തി

0

പട്ടികവര്‍ഗ്ഗ പട്ടികജാതി വിഭാഗങ്ങളുടെ വികസന പദ്ധതികള്‍ പിണറായി സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് ബിജെപി ജില്ലാ ഉപാധ്യക്ഷന്‍ പിജി ആനന്ദകുമാര്‍. കലക്ടറേറ്റിനു മുന്നില്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.ഭൂരഹിതരായ ആദിവാസികളെ ഈ ഗവണ്‍മെന്റ് വഞ്ചിക്കുകയാണെന്നും വിവിധ ആദിവാസി ഊരുകളില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.മാര്‍ച്ചില്‍ ജില്ലാ പ്രസിഡന്റ് കെ സുബ്രഹ്‌മണ്യന്‍ അധ്യക്ഷനായി.

ആദിവാസി കുട്ടികള്‍ക്ക് പഠിക്കാന്‍ ആവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ ഭരണകൂടം വീഴ്ചവരുത്തിയിരിക്കുകയാണെന്നും, കാലവര്‍ഷം കടുത്തതോടെ പല ആദിവാസി വീടുകളും ചോര്‍ന്നൊലിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പിന്നോക്ക അടിസ്ഥാന വര്‍ഗ്ഗത്തെ ഒപ്പമെന്ന് മേനിനടിക്കുന്ന പിണറായി സര്‍ക്കാര്‍ ഈ സമൂഹത്തെ വഞ്ചിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ സുബ്രഹ്‌മണ്യന്‍ സമരത്തില്‍ അധ്യക്ഷനായി. മോര്‍ച്ച സംസ്ഥാന ട്രഷറര്‍ സി എ ബാബു, ബിജെപി മണ്ഡലം പ്രസിഡന്റ് ടി എം സുബീഷ്, മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സി മഹേഷ്, സെക്രട്ടറി എം മോഹനന്‍, ബിജെപി മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറി മനോജ് നരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!