ബത്തേരി മഹാഗണപതി ക്ഷേത്ര സമിതിയുടെ നേതൃത്വത്തില്‍ ശബരിമല ആചാര അനുഷ്ഠാനങ്ങള്‍ നിലനിര്‍ത്തുക എന്നാവശ്യപ്പെട്ട് ഒക്ടോബര്‍ 21 ന് ഞായറാഴ്ച രാവിലെ 9-30 ന് ബത്തേരിയില്‍ നാമജപയാത്ര സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബത്തേരി മാരിയമ്മന്‍ ക്ഷേത്ര പരിസരത്തു നിന്ന് ആരംഭിക്കുന്ന നാമ ജപയാത്രയില്‍ അയ്യായിരത്തിലധികം ആളുകള്‍ പങ്കെടുക്കും. വയനാട്ടിലെ വിവിധ ക്ഷേത്ര സമിതികളുടെയും ,സാമുദായിക സംഘടനകളുടെയും ,ഹിന്ദു സംഘടനകളുടെയും സഹകരണത്തോടുകൂടിയാണ് നാമജപയാത്ര സംഘടിപ്പിക്കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.